പ്രളയത്തിനുശേഷം… തൃശൂരിൽ നശിച്ചത് 48.94 കോ​ടിയു​ടെ കൃ​ഷി; വാഴയും നെല്ലുകൃഷിക്കുമാണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ​ത് 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​ശി​ച്ച​ത് 48.94 കോ​ടി രൂ​പ​യു​ടെ കൃ​ഷി. 1,332.73 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണു ന​ശി​ച്ച​ത്. ഓ​ണ​ത്തി​നാ​യി ക​ർ​ഷ​ക​ർ വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ളെ​ല്ലാം ന​ശി​ച്ചു. വാ​ഴ, നെ​ല്ല്, തെ​ങ്ങ്, മ​ര​ച്ചീ​നി, ജാ​തി, കു​രു​മു​ള​ക്, ക​വു​ങ്ങ്, റ​ബ​ർ എ​ന്നീ കൃ​ഷി​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​ത്.

കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ​ത് വാ​ഴ​കൃ​ഷി​ക്കും നെ​ൽ​കൃ​ഷി​ക്കു​മാ​ണ്. വാ​ഴ കൃ​ഷി​യി​ന​ത്തി​ൽ 4.62 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജ​യ​ശ്രീ വെ​ളി​പ്പെ​ടു​ത്തി. 292.98 ഹെ​ക്ട​ർ സ്ഥ​ല​ത്തെ വാ​ഴ കൃ​ഷി ന​ശി​ച്ച​തോ​ടെ 3.96 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. 24.6 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും ന​ശി​ച്ചു. ഈ​യി​ന​ത്തി​ൽ 66.5 ല​ക്ഷം രൂ​പ​യാ​ണു ന​ഷ്ടം.

കൊ​യ്യാ​റാ​യ നെ​ൽ​കൃ​ഷി 543.2 ഹെ​ക്ട​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. വെ​ള്ളം ക​യ​റി ന​ശി​ച്ച​തോ​ടെ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഓ​ണ​വി​പ​ണി​യി​ലേ​ക്കു വ​രു​മാ​യി​രു​ന്ന പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, മ​ത്ത​ൻ, ഇ​ള​വ​ൻ, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു​പോ​യി.

മ​ട്ടു​പ്പാ​വി​ലെ കൃ​ഷി​പോ​ലും അ​തി​ജീ​വി​ച്ചി​ല്ല. 152.46 ഹെ​ക്ട​ർ സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി​ക​ൾ ന​ശി​ച്ച​തോ​ടെ 73.45 ല​ക്ഷം രൂ​പ​യാ​ണു ന​ഷ്ട​മാ​യ​ത്. ജി​ല്ല​യി​ൽ ന​ശി​ച്ച ഇ​ത​ര ഇ​നം കൃ​ഷി​ക​ളു​ടെ വി​സ്തൃ​തി​യും സാ​ന്പ​ത്തി​ക ന​ഷ്ട​വും: തെ​ങ്ങ്- 63,23 ഹെ​ക്ട​ർ, 27.94 ല​ക്ഷം രൂ​പ. മ​ര​ച്ചീ​നി- 191. 87 ഹെ​ക്ട​ർ, 28.77 ല​ക്ഷം രൂ​പ. ജാ​തി- 49.33 ഹെ​ക്ട​ർ, 1.56 ല​ക്ഷം. കു​രു​മു​ള​ക്- 1.09 ഹെ​ക്ട​ർ, 33.58 ല​ക്ഷം. ക​വു​ങ്ങ്- 8.92 ഹെ​ക്ട​ർ, 9.12 ല​ക്ഷം. റ​ബ​ർ- 4.77 ഹെ​ക്ട​ർ, 36.64 ല​ക്ഷം.

Related posts