കെ​എ​സ്ആ​ര്‍​ടി​സി​ൽ കുടിശിക കൂടുന്നു;  ശമ്പളത്തിനു പുറമേ ഡീ​സ​ല്‍ പൊ​ല്ലാ​പ്പും; ജില്ലകളിൽ സർവീസുകൾ മുടങ്ങുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ പോ​ലും വ​ക​യി​ല്ലാ​തെ ന​ട്ടം​തി​രി​യു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഡീ​സ​ല്‍ പൊ​ല്ലാ​പ്പും. ഡീ​സ​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാ​സ​ര്‍​കോ​ട് മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ​യു​ള്ള വി​വി​ധ ജി​ല്ല​ക​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ല സ​ര്‍​വീ​സു​ക​ളും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സ​ര്‍​വീ​സ് മു​ട​ങ്ങു​മ്പോ​ള്‍ മാ​ത്രം തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ താ​ത്കാ​ലി​ക സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​ന്നു​ക​ഴി​യു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ല്‍ മാ​ത്രം 16 സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി. കോ​ഴി​ക്കോ​ട്, വ​ട​ക​ര, തൊ​ട്ടി​ല്‍​പാ​ലം, താ​മ​ര​ശേ​രി ഡി​പ്പോ​ക​ളി​ലെ ചി​ല സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഫ​റോ​ക്ക് ഡി​പ്പോ​യി​ല്‍ നി​ന്നാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക് ഇ​ന്ധ​നം കൊ​ണ്ടു​വ​രു​ന്ന​ത്. ഫ​ണ്ട് കു​ടി​ശി​ക​യാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ നി​ന്നു ഇ​ന്ധ​നം ല​ഭി​ക്കാ​താ​യ​തെ​ന്ന് അ​റി​യു​ന്നു.

പി​ന്നീ​ട് ഏ​റെ വൈ​കി ഗു​രു​വാ​യൂ​രി​ല്‍ നി​ന്ന് ടാ​ങ്ക​റി​ല്‍ ഡീ​സ​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.എ​ന്നാ​ല്‍ കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ ഡീ​സ​ല്‍ കു​റ​ച്ചു ക​ഴി​ഞ്ഞു ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും ഒ​ന്നോ ര​ണ്ടോ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് മു​ട​ങ്ങി​യ​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​നി​യും ഫ​ണ്ട് കു​ടി​ശി​ക​യാ​യാ​ല്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment