മ​രു​തൂ​രി​ൽ കെഎ​സ്ആ​ർടിസി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ൻ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്; ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​രം

വെ​ഞ്ഞാ​റ​മൂ​ട്: കെഎ​സ്​ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ൻ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​രം. ഇന്ന് രാവിലെ ഏഴിന് ​വ​ട്ട​പ്പാ​റ മ​രു​തൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും തൃ​ശൂ​ർ വ​ഴി ഗു​രു​വാ​യൂ​രി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രുവാ​ഹ​ന​ങ്ങ​ളി​ലാ​യു​ണ്ടാ​യി​രു​ന്ന അ​ൻ​പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. സൂ​പ്പ​ർ​ഫാ​സ്റ്റി​ലെ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഇ​യാ​ളു​ടെ കാ​ലു​ക​ൾ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി പോ​യി തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രുവാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വ​ട്ട​പ്പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts