ക​ണ്ട​ക്ട​ർ​മാ​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ കൂ​ടു​തൽ ; അഡ്വൈസ് മെമ്മോ നൽകിയ 4,051 പേർക്കും കണ്ടക്ടർ നിയമനം നൽകില്ലെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ പോ​സ്റ്റി​ൽ പു​തി​യ നി​യ​മ​ന​മി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ൻ. ക​ണ്ട​ക്ട​ർ​മാ​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യ 4,051 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​നാ​വി​ല്ലെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. 2010 ഡി​സം​ബ​ര്‍ 31നാ​ണ്‌ ക​ണ്ട​ക്ട​ർ ത​സ്‌​തി​ക​യി​ലേ​ക്ക്‌ പി​എ​സ്‌​സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്‌. 9,378 ഒ​ഴി​വാ​ണ് അ​ന്ന് റി​പ്പോ​ര്‍​ട്ട്‌ ചെ​യ്‌​തി​രു​ന്ന​ത്‌. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക്‌ തെ​റ്റു​പ​റ്റി​യെ​ന്നും 3,808 ഒ​ഴി​വേ ഉ​ള്ളൂ​വെ​ന്നും കെ​എ​സ്ആ​ർ​ടി​സി പി​ന്നീ​ട്‌ അ​റി​യി​ച്ചു.

2016 ഡി​സം​ബ​ര്‍ 31-നാ​ണ് 4,051 പേ​ര്‍​ക്ക്‌ മെ​മ്മൊ അ​യ​ച്ച​ത്. ഇ​തു​വ​രെ ഇ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക്‌ പോ​ലും നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല. അ​ഡ്വൈ​സ്‌ ചെ​യ്‌​ത്‌ മൂ​ന്നു മാ​സ​ത്തി​ന​കം നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്നാ​ണ്‌ വ്യ​വ​സ്ഥ. ഇ​തി​നി​ടെ 2,198 താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്‌​ട​ര്‍​മാ​രെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു.

Related posts