മൂന്നാറിലെ കെട്ടിടനിർമാണം: സർക്കാരിന്‍റെ തെറ്റായ നയമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മൂന്നാറിലെ കെട്ടിടനിർമാണത്തിൽ സർക്കാരിന്‍റേത് തെറ്റായ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്‍റെ മറവിൽ കൈയേറ്റക്കാരെയും തടി വെട്ടിവിൽക്കുന്നവരെയും സഹായിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട കർഷകർക്ക് അവരുടെ സ്ഥലത്ത് വീടുവയ്ക്കാൻ മാത്രമാണ് സാധിക്കാത്തത്. എന്നാൽ വൻകിട റിസോർട്ടുകാർക്കും കൈയേറ്റക്കാർക്കും ഇത് പ്രശ്നമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related posts