കെഎസ്ആർടിസി ബസിൽ കയറി വ​നി​താ ക​ണ്ട​ക്‌ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: പ്രൈവറ്റ് ബസിലെ കണ്ടക്ടറും കൂട്ടാളിയും യുവതിയോട് ചെയ്തത് കൊടും ക്രൂരത;  പ്രതികളിലൊരാൾ സമാന കേസിലെ പ്രതി


ത​ല​യോ​ല​പ​റ​ന്പ്: കെഎ​സ്ആ​ർ​ടി വനിതാ ബ​സ് ക​ണ്ട​ക്ട​റോ​ട് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അതിക്രമം. പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു കെെസ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് വ​നി​ത ക​ണ്ട​ക്ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യാ​ണ് ത​ല​യോ​ല​പ​റ​ന്പ് പോ​ലി​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ത​ല​യോ​ല​പ​റ​ന്പ് മാ​ർ സ്ലീ​വാ സ്കൂ​ളി​ന് സ​മീ​പം പു​തി​യ​ത്ത് താ​ഴ്ച​യി​ൽ സാ​ബു (47), വെ​ള്ളൂ​ർ ക​രി​പ്പാ​ടം ഐ​ക്യ​ര​ശേ​രി​യി​ൽ അ​ന​ന്ദു പ്ര​സാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 9.30 ന് ​വെ​ള്ളൂ​ർ നീ​ർ​പ്പാ​റ​യി​ൽ ബ​സ് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം – കാ​ഞ്ഞി​ര​മ​റ്റം – കോ​ട്ട​യം റൂട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി​യ അ​ന​ന്തു പ്ര​സാ​ദ് വ​ട​ക​ര​യ്ക്കും സാ​ബു ത​ല​പ്പാ​റ​യ്ക്കു​മാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്.

നീ​ർ​പ്പാ​റ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ബ​ഹ​ള​മാ​രം​ഭി​ച്ച​ത്. ക​ണ്ട​ക്ട​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​ഞ്ഞു ത​ട്ടി​ക്ക​യ​റു​ക​യും തു​ട​ർ​ന്ന് വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ഡി​യോ​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​ർ ഇ​ട​പ്പെ​ട്ട് ബ​സ് ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ പി.​എ​സ്. സു​ധീ​ര​ൻ, എ​ൻ.​ജി. സി​വി​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment