എന്തു ‘കാട്ടാനാ’ ! ആനവണ്ടിയുടെ മുന്നില്‍ കാട്ടാന വെറും ‘കുഴിയാന’ ; വീഡിയോ വൈറലാകുന്നു…

ആനവണ്ടിയെന്ന ഓമനപ്പേരിലാണ് കെഎസ്ആര്‍ടിസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കെഎസ്ആര്‍ടിസിയുടെ പല വീരകഥകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും തീര്‍ഥാടകരുമായി മടങ്ങും വഴിയിലായിരുന്നു കെഎസ്ആര്‍ടിസിയുടെ ധൈര്യം കണ്ടത്.

റോഡിന്റെ ഒരു വശത്ത് ഇടം പിടിച്ചു നില്‍ക്കുകയായിരുന്ന കൊമ്പനെ വകവെയ്ക്കാതെയുള്ള കെഎസ്ആര്‍ടിസിയുടെ പോക്കാണ് ഇപ്പോള്‍ വൈറലാവുന്നത്. കാഴ്ചയില്‍ കൊമ്പന്‍ അത്ര ശാന്തനല്ലെന്നു വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെക്കണ്ടു പേടിച്ച് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കൂളായി കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Related posts