വേഗപ്പൂട്ടിൽ കൃ​ത്രി​മം: 30 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി; ​റദ്ദാ​ക്കി​യ​തി​ൽ ര​ണ്ടു കെഎസ്ആർടിസി ബസുകളും

എം.സുരേഷ് ബാബു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം ന​ട​ത്തി​യ സ്വ​കാ​ര്യ- ടൂ​റി​സ്റ്റ് ബ​സുക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു.

വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തി​ന് 30 വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്നെ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം ക​ണ്ടെ ത്തി​യ​തി​ന് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

20 സ്വ​കാ​ര്യ ബ​സ്‌​സു​ക​ളു​ടെ​യും എ​ട്ട് ടൂ​റി​സ്റ്റ് ബ​സുക​ളു​ടെ​യും ര​ണ്ട ് കെഎസ്ആർടിസി ബ​സ്‌​സു​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ 30 വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്നെ​സ് ആ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്.

450 ൽ​പ​രം ബ​സുക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഹോ​ണു​ക​ൾ, ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച 390 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ണ്ടെത്തു​ക​യും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​ക​യു​ണ്ട ായി. ​

പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സ്‌​സു​ക​ൾ, സ്വ​കാ​ര്യ ബ​സ്‌​സു​ക​ൾ എ​ന്നി​വ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്നെ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ട ാകു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment