കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും യാത്രക്കാര്‍ ഇടപെട്ടിട്ടും ഡോര്‍ തുറക്കാനോ ബസ് നിര്‍ത്താനോ ഡ്രൈവര്‍ തയാറായില്ല! ചോദ്യം ചെയ്തവര്‍ക്കുനേരെ അസഭ്യവര്‍ഷവും; കല്ലടയ്ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഗുണ്ടായിസം; വീഡിയോ

സ്വകാര്യ ബസുകളുടെ താന്തോന്നിത്തരം സംബന്ധിച്ച വാര്‍ത്തകളും വെളിപ്പെടുത്തലുകളുമാണ് ഏതാനും ദിവസങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യ ബസ് സര്‍വീസായ സുരേഷ് കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിക്കുന്നതിന്റെ വീഡിയോയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്ത് വരുന്നതിന് പിന്നാലെ ഇപ്പോഴിതാ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ യാത്രക്കാരനെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു.

കോട്ടയം ഏറ്റുമാനൂരില്‍ വച്ചാണ് യാത്രക്കാര്‍ക്ക് ഡ്രൈവറില്‍ നിന്നും മോശം അനുഭവമുണ്ടായത്. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും യാത്രക്കാരനെ ഇറക്കാന്‍ നിര്‍ത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിതനാക്കിയത്. പിന്നീട് ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍ തുറക്കാതെ അസഭ്യവര്‍ഷം തുടരുകയായിരുന്നു.

ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്പര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. പിന്നീട്, ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ഡ്രൈവറുടെ ചിത്രം പകര്‍ത്തിയ യുവാക്കളോടും ഇയാള്‍ അസഭ്യമായി സംസാരിക്കുകയായിരുന്നു.

Related posts