ഇവിടെ സ്റ്റോപ്പില്ല! കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച യാ​ത്ര​ക്കാ​ര​ന് മാ​ന​ഹാ​നി​യും ധ​ന​ന​ഷ്ട​വും; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച യാ​ത്ര​ക്കാ​ര​ന് മാ​ന​ഹാ​നി​യും ധ​ന​ന​ഷ്ട​വും. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​ര​ന്‍ ചി​റ​വ​ക്കി​ല്‍ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ ഡ്രൈ​വ​ര്‍ ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​ണ് നി​ര്‍​ത്തി​യ​ത്. പ്ര​കോ​പി​ത​നാ​യ യാ​ത്ര​ക്കാ​ര​ന്‍ ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടു​ത്തെ​ത്തി ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ്‌​ന​ത്തി​ൽ ഇ​ട​പെ​ട്ട യാ​ത്ര​ക്കാ​ര്‍ മ​ര്‍​ദി​ച്ച​യാ​ളെ പി​ടി​ച്ചു​വ​യ്ക്കു​ക​യും ഒ​ത്തു​തീ​ര്‍​പ്പെ​ന്ന നി​ല​യി​ല്‍ ഡ്രൈ​വ​റു​ടെ കാ​ലു​പി​ടി​ച്ച് മാ​പ്പു​പ​റ​യി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ആ​ളു​ക​ള്‍ റോ​ഡി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത​ത​ട​സ​മാ​യി. തു​ട​ര്‍​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ത​ന്നെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും മ​ര്‍​ദി​ച്ച​താ​യി ഡ്രൈ​വ​റെ ത​ല്ലി​യ യാ​ത്ര​ക്കാ​ര​ന്‍ പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ ബ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്കെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ബ​സി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു.

ക​ണ്ണൂ​രി​ലെ​ത്തി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കേ​ണ്ട ബ​സി​ന്‍റെ ട്രി​പ്പ് ഇ​തോ​ടെ റ​ദ്ദാ​ക്കി. സം​ഭ​വം സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ മ​ര്‍​ദ​ന​മേ​റ്റ ഡ്രൈ​വ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ്വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ഡ്യൂ​ട്ടി​യി​ലു​ള്ള ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം റി​മാ​ന്‍​ഡാ​വു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തി അ​നു​ര​ഞ്ജ​ന സം​ഭാ​ഷ​ണം ന​ട​ത്തി. ഒ​ടു​വി​ല്‍ ട്രി​പ്പ് കാ​ന്‍​സ​ല്‍ ചെ​യ്യേ​ണ്ടി​വ​ന്ന​തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10,000 രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കി​യാ​ണ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച ബ​ക്ക​ളം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍ ത​ടി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts