സി​നി​മ​ക​ളി​ൽ കാ​ണും​വി​ധം ഭീ​ക​ര​ത! ക​മ്പി​ൽ ടൗ​ണി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃഷ്ടിച്ചു; യു​വാ​വി​നെ പോ​ലീ​സ് പിടിച്ചു

മ​യ്യി​ൽ: ക​മ്പി​ൽ ടൗ​ണി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ മ​യ്യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പു​തി​യ​തെ​രു ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ടാ​ക്സി കാ​റാ​ണ് തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വ​ന്ന് സി​നി​മ​ക​ളി​ൽ കാ​ണും​വി​ധം ഭീ​ക​ര​ത സൃ​ഷ്ടി​ച്ച​ത്. കാ​റ് ത​ട്ടി ആ​റോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു.

ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച കാ​ർ ഒ​ടു​വി​ൽ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. മ​യ്യി​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.​നാ​റാ​ത്ത് പാ​മ്പു​രു​ത്തി സ്വ​ദേ​ശി​ക്കാ​ണ് കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. നാ​റാ​ത്ത് സ്വ​ദേ​ശി​യെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Related posts