വാഹനം കടത്തൽ നിധിന് ഹരം; കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യുവാവ് കടുത്ത വാഹന പ്രേമി; മോഷ്ടിച്ചു കൊണ്ടുപോകാൻ ഏറ്റവും കൂടുതൽ ഇഷ്ടം ടിപ്പർ ലോറിയെന്ന് നിധിൻ



കൊ​ട്ടാ​ര​ക്ക​ര: രാ​ത്രി​യി​ൽ കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ക​ട​ത്തി ക്കൊണ്ടു പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി നി​ധി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യെ​ന്ന​ത് ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടി​പ്പ​ർ അ​നി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ക്കി​ൽ​ക​ട വി.​എ​സ് നി​വാ​സി​ൽ നി​ധി​ൻ വി.​എ​സ് പാ​ല​ക്കാ​ട്ടു നി​ന്നും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഫെ​ബ്രു​വ​രി ഏഴിന് ​രാ​ത്രി 11.30നാ​ണ് ആ​ർ എ ​സി 354 വേ​ണാ​ട്‌ ബ​സ് ക​ട​ത്തിക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് പ​രി​പ്പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ബ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങളി​ലാ​യി ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു നി​ധി​ൻ.

പാ​ല​ക്കാ​ട്ടു​നി​ന്നു​മാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വാ​ഹ​ന ഭ്ര​മം കൂ​ടി​യ നി​ധി​ൻ നി​ര​വ​ധി ടി​പ്പ​ർ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വീ​ട്ടി​ൽ നി​ന്നും പ​ണ്ടേ നാ​ടു​വി​ട്ടു പോ​യി.ടി​പ്പ​റു​ക​ളോ​ടാണ് നി​ധി​ന് താ​ൽ​പ്പ​ര്യ​ക്കൂടു​ത​ൽ.​

സൗ​ക​ര്യ​പ്ര​ദ​മാ​യി കി​ട്ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​കും. സ്ഥി​ര​മാ​യി ഒ​രി​ട​ത്തും നി​ൽ​ക്കാ​തെ ക​റ​ങ്ങി ന​ട​ക്കും. ആ​ദ്യ​മാ​യാ​ണ് ബ​സ് ക​ട​ത്തു​ന്ന​ത്.​ പാ​രി​പ്പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം കൊ​ല്ല​ത്തെ​ത്തി പാ​ല​ക്കാ​ടി​നു പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment