19 വർഷത്തിന് ശേഷം ആ വിധിയെത്തി; കുപ്പത്തെ സിപിഎം പ്രവർത്തകൻ ദിനേശിനെ വധിക്കാൻ ശ്രമച്ചകേസ‌ിൽ ലീഗുകാർക്കു തടവും പിഴയും

പ​യ്യ​ന്നൂ​ര്‍: കു​പ്പ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ത​ട​വും പി​ഴ​യും. കു​പ്പം വൈ​ര്യാം​കോ​ട്ടം സ്വ​ദേ​ശി ക​ല്ലി​ങ്ക​ല്‍ ദി​നേ​ശ​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് 19 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ​യ്യ​ന്നൂ​ര്‍ അ​സി.​സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യ​ത്.

കു​പ്പ​ത്തെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​വാ​ര സു​ബൈ​ര്‍ (45), നാ​ഗേ​ഷ് മു​സ്ത​ഫ (50), ഉ​ളി​യ​ന്‍ മൂ​ല​യി​ല്‍ മൊ​യ്തീ​ന്‍ (39), മീ​ത്ത​ലെ വ​ള​പ്പി​ല്‍ ഷ​ഫീ​ഖ് (38), ഉ​ളി​യ​ന്‍ മൂ​ല​യി​ല്‍ ത​യ്യൂ​ബ് (38) എ​ന്നി​വ​ര്‍ 14 വ​ര്‍​ഷം നാ​ലു​മാ​സം ത​ട​വും 37,500 രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കാ​നു​മാ​ണ് വി​ധി. ആ​യു​ധം ഒ​ളി​പ്പി​ച്ച് വെ​ക്കാ​ന്‍ സ​ഹാ​യി​ച്ച ഏ​ഴാം പ്ര​തി പാ​ല​ക്കോ​ട​ന്‍ ഷ​ബി​റി​നെ (38)ര​ണ്ടു​വ​ര്‍​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ച് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

2001 ഓ​ഗ​സ്റ്റ് 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം .ചെ​ങ്ക​ല്‍ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ദി​നേ​ശ​ന്‍ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ രാ​ത്രി 7.45ന് ​കു​പ്പം പു​ഴ​ക്ക​ര​യി​ലെ റോ​ഡി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വെ​ട്ടേ​റ്റ് പ​ഴു​പ്പ് ക​യ​റി​യ വ​ല​തു​കാ​ല്‍ ചി​കി​ത്സ​ക്കി​ട​യി​ല്‍ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു.

ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 20 രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യു​മു​ണ്ടാ​യി. അ​ക്ര​മ​ത്തി​നു​പ​യോ​ഗി​ച്ച മാ​ര​കാ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഗ​വ.​പ്ലീ​ഡ​ര്‍ കെ.​പ്ര​മോ​ദ് ഹാ​ജ​രാ​യി. ഏ​ഴു പ്ര​തി​ക​ളി​ലെ ര​ണ്ടാം​പ്ര​തി ല​ത്തീ​ഫ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ല​ത്തീ​ഫ് ഇ​ട​തു​കാ​ലി​ന്‍റെ മു​ട്ടി​ന് പി​റ​കി​ല്‍ വെ​ട്ടി​യെ​ന്നും നാ​ലാം​പ്ര​തി മൊ​യ്തീ​ന്‍ വ​ല​തു കാ​ലി​ന്‍റെ മു​ട്ടി​ന് പി​റ​കി​ല്‍​വെ​ട്ടി​യെ​ന്നും ആ​റാം പ്ര​തി ഇ​രു​മ്പു​വ​ടി​കൊ​ണ്ട് നെ​ഞ്ച​ത്ത​ടി​ച്ചു​വെ​ന്നും ഒ​ന്ന്, മൂ​ന്ന്,അ​ഞ്ച് പ്ര​തി​ക​ള്‍ ക​ത്തി​വാ​ളു​കൊ​ണ്ട് വെ​ട്ടി​യെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്.2005 മു​ത​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​ന്ന കേ​സി​ലാ​ണ് ശി​ക്ഷാ​വി​ധി്.

Related posts

Leave a Comment