തിരുവല്ല: നഗരസഭ 23-ാം വാർഡിലെ (കുളക്കാട്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞ കെഎസ്യു നേതാവ് ജെറി കുളക്കാടിനെ എൽഡിഎഫ് പ്രവർത്തകർ ക്രൂരമായി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ജെറി കുളക്കാട് തിരുവല്ല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം ആർ. ജയകുമാർ എന്നിവർ ആശുപത്രിയിൽ എത്തി ജെറി കുളക്കാടിനെ സന്ദർശിച്ചു. അക്രമം നടത്തിയ എൽഡിഎഫ് ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
