കെ​എ​സ്ആ​ർ​ടി​സി: ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്യാ​ൻ അ​നു​മ​തി​; ബ​സു​ക​ളി​ൽ റാ​ക്ക് ബോ​ക്സും പൂ​ട്ടും സ്ഥാ​പി​ക്ക​ണം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്ക് ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്യാ​നും അ​നു​വ​ദി​ക്കേ​ണ്ട​തു​ക നി​ശ്ച​യി​ച്ചും ഉ​ത്ത​ര​വി​റ​ങ്ങി. പൂ​ർ​ണ​മാ​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന​ത്.

പ്ര​തി​ദി​നം അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി ചെ​യ്തി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ട്. ത​ലേ ദി​വ​സം ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്ത​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം നി​യ​മാ​നു​സൃ​ത ഡ്യൂ​ട്ടി ഇ​ല്ലെ​ങ്കി​ൽ ഹാ​ജ​ർ എ​ൽ​ഡ​ബ്ളി​യു​എ ആ​യി പ​രി​ഗ​ണി​ക്കാം.

ഡ്യൂ​ട്ടി​യു​ടെ 12 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ സ്റ്റി​യ​റിം​ഗ് ഡ്യൂ​ട്ടി ചെ​യ്തി​രി​ക്ക​ണം. അ​ധി​കം ജോ​ലി ചെ​യ്യു​ന്ന ഓ​രോ മ​ണി​ക്കൂ​റി​നും ക​ണ്ട​ക്ട​ർ​ക്ക് 150 രൂ​പ​യും ഡ്രൈ​വ​ർ​ക്ക് 160 രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി​യ്ക്ക് പു​റ​മേ 12 മ​ണി​ക്കൂ​ർ സ്പാ​ൻ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രും ഏ​ഴ് മ​ണി​ക്കൂ​ർ സ്റ്റി​യ​റിം​ഗ് ഡ്യൂ​ട്ടി ചെ​യ്താ​രി​ക്ക​ണം.

സ്റ്റി​യ​റിം​ഗ് ഡ്യൂ​ട്ടി​യ്ക്ക് 900 രൂ​പ​യും അ​ധി​ക ഡ്യൂ​ട്ടി​ക്ക് മ​ണി​ക്കൂ​റി​ന് ക​ണ്ട​ക്ട​ർ​ക്ക് 150 രൂ​പ വീ​ത​വും ഡ്രൈ​വ​ർ​ക്ക് 160 രൂ​പ വീ​ത​വും സ​റ​ണ്ട​ർ ചെ​യ്യാം.

ബ​സു​ക​ളി​ൽ റാ​ക്ക് ബോ​ക്സും പൂ​ട്ടും സ്ഥാ​പി​ക്ക​ണം
ചാത്തന്നൂർ: കെഎ​സ്ആ​ർ​ടി സി ​യു​ടെ എ​ല്ലാ ബ​സു​ക​ളി​ലും റാ​ക്ക് ബോ​ക്സും അ​തി​ന് പൂ​ട്ടും സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്. ബ​സു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് റാ​ക്കും ക​ണ്ട​ക്ട​ർ​മാ​രു​ടെ കാ​ഷ് ബാ​ഗും മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​ണ്.

തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ ഡി​പ്പോ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ത് രാ​ഷ്ട്ര ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സ​ർ​വീ​സ് ക​ഴി​ഞ്ഞെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ടി​ക്ക​റ്റ് റാ​ക്കും ബാ​ഗും ബ​സ്സി​ൽ സൂ​ക്ഷി​ച്ച ശേ​ഷം ചാ​യ കു​ടി​ക്കാ​നോ സ്‌​റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ലോ പോ​കു​മ്പോ​ഴാ​ണ് മോ​ഷ​ണം.

മി​ക്ക ബ​സു​ക​ളി​ലും സു​ര​ക്ഷി​ത​ത്വ​മു​ള്ള റാ​ക്ക് ബോ​ക്സ് ഇ​ല്ലാ​ത്ത​താ​ണ് മോ​ഷ​ണ​ത്തി​ന് കാ​ര​ണം. ഇ​ത്ചൂ​ണ്ടി​ക്കാ​ട്ടി ഫോ​റം ഫോ​ർ ജ​സ്റ്റി​സ് (എ​ഫ് എ​ഫ് ജെ) ​എ​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. ഈ ​നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​മെ​ന്നും ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment