കെഎസ്ആ​ർ​ടി​സി പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​ർ മ​ണ്ണു​സ​ദ്യ വി​ള​ന്പി പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: ഇ​ട​തു​സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ൽ ക​യ​റി മു​പ്പ​ത്താ​റു​മാ​സ​വും ശ​ന്പ​ളം മു​ട​ങ്ങി​യ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ മ​ണ്ണു​സ​ദ്യ വി​ള​ന്പി പ്ര​തി​ഷേ​ധി​ച്ചു. മേ​ശ​യി​ൽ ഇ​ല​യി​ട്ട് മ​ണ്ണു​വി​ള​ന്പി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കേ​ര​ള​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​പോ​ലും വി​ശ​പ്പു സ​ഹി​ക്കാ​നാ​കാ​തെ മ​ണ്ണു​തി​ന്നു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ തു​ട​ർ​ച്ച​യാ​യി ശ​ന്പ​ളം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ലെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​രാ​ജേ​ഷ് പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ഭ​രി​ച്ച ഇ​ട​തു വ​ല​തു സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​വൈ​ക​ല്യ​ങ്ങ​ൾ​മൂ​ലം ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന കെഎസ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട യാ​ത്രാ​സൗ​ക​ര്യ​വും ജീ​വ​ന​ക്കാ​ർ​ക്ക് പ​ണി​യെ​ടു​ത്ത ശ​ന്പ​ള​വും ന​ല്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ബൈ​ജു, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ക​ണ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​വി​ജ​യ​ൻ, എം.​ക​ണ്ണ​ൻ, അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts