കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കീ​ഴി​ലെ വി​ജി​ല​ന്‍​സ് നോ​ക്കു​കു​ത്തി; പ്ര​മോ​ഷ​ന്‍ ത​സ്തി​ക​ക​ള്‍ ക​യ്യ​ട​ക്കി യൂ​ണി​യ​നു​ക​ള്‍; നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി അധികൃതരും

ksrtcകെ. ​ഭ​ര​ത്
കോ​ഴി​ക്കോ​ട്:  കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​മോ​ഷ​ന്‍​സീ​റ്റു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​യ്യ​ട​ക്കി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍. 2200 പ്ര​മോ​ഷ​ന്‍ ത​സ്തി​ക​ക​ളാ​ണ്  കെ​എ​സ്ആ​ര്‍​ടി​സി​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1200ലും ​അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​ടെ നേ​താ​ക്ക​ളാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലി​ല്ലാ​ത്ത​ത്ര ത​സ്തി​ക​ക​ളാ​ണ് ഇ​വി​ടെ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. യൂ​ണി​യ​നു​ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​ത്തി​നു വ​ഴ​ങ്ങി അ​ധി​കൃ​ത​രും ഇ​തി​നു കൂ​ട്ടു​നി​ല്‍​ക്കു​ന്നു.

4500 ബ​സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ 910 ചെ​ക്കിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.  എ​ന്നാ​ല്‍ ഇ​വ​രി​ല്‍ 200 പേ​ര്‍​മാ​ത്ര​മേ നി​ല​വി​ല്‍ ഈ ​ജോ​ലി​ചെ​യ്യു​ന്നു​ള്ളൂ. ബാ​ക്കി​വ​രു​ന്ന 710 പേ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ്, ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളിം​ഗ്, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് തു​ട​ങ്ങി നി​ല​വി​ലി​ല്ലാ​ത്ത ത​സ്തി​ക​യു​ടെ പേ​രി​ല്‍ ശ​മ്പ​ളം പ​റ്റു​ക​യാ​ണ്.​സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ 46 ജി​ല്ലാ​ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​രാ​ണ് സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന​ത്.

ഓ​രോ ജി​ല്ല​യ്ക്കും ഒ​രാ​ള്‍ എ​ന്ന​നി​ല​യി​ല്‍ 14 പേ​ര്‍​മാ​ത്രം വേ​ണ്ടി​ട​ത്താ​ണ് ഇ​ത്ര​യും ജീ​വ​ന​ക്കാ​ര്‍ അ​ധി​ക​മാ​യി ശ​മ്പ​ളം പ​റ്റു​ന്ന​ത്. പി​എ​സ്സി നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ യൂ​ണി​യ​നും കെ​എ​സ്ആ​ര്‍​ടി​സി കോ​ര്‍​പ​റേ​ഷ​നു​മാ​യു​ള്ള അ​തി​രു​വി​ട്ട​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ പ്ര​മോ​ഷ​നെ​ന്ന പേ​രി​ല്‍ ഇ​ല്ലാ​ത്ത ത​സ്തി​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യാ​ണ്.

​പ്ര​മോ​ഷ​ന്‍ നി​യ​മ​ത്തി​ന്റെ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ക​ഐ​സ്ആ​ര്‍​ടി​സി കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. പ്ര​മോ​ഷ​ന്‍ ല​ഭി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​റ​ഞ്ഞ​ത് മൂ​ന്ന് മാ​സ​മെ​ങ്കി​ലും പ്ര​മോ​ഷ​ന്‍ ല​ഭി​ച്ച​ശേ​ഷ​മു​ള്ള ത​സ്തി​ക​യി​ല്‍ ജോ​ലി​ചെ​യ്യ​ണ​മെ​ന്നു​ണ്ട്. അ​ല്ലാ​ത്ത പ​ക്ഷം അ​യാ​ള്‍ പ്ര​മോ​ഷ​ന് അ​ര്‍​ഹ​ന​ല്ല.

എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ ഒ​രു മാ​സം ഉ​ള്ള​വ​ര്‍​ക്ക് പോ​ലും പ്ര​മോ​ഷ​ന്‍ ന​ല്‍​കി ആ ​ജീ​വ​ന​ക്കാ​ര​ന് കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യം നേ​ടി​കൊ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫീ​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും ഈ ​രീ​തി​യി​ല്‍ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍​ക്ക് ഡ്യൂ​ട്ടി ന​ല്‍​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ​യും പ്ര​മോ​ഷ​നി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു​മൊ​ക്കെ അ​ന്വേ​ഷി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കീ​ഴി​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യും യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ  ഇ​ട​പെ​ട​ലു​ക​ളാ​ണു​ള്ള​ത്.  പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന പ​രാ​തി​ക​ള്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related posts