കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ക​ട​ന്ന്പി​ടി​ച്ചു: ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ വീ​ഡി​യോ പ​ക​ർ​ത്തി; മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. പ​ന്ത​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​രേ​റ്റ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

യു​വ​തി​യു​ടെ സ​മീ​പ​ത്താ​യി സീ​റ്റി​ലി​രു​ന്ന മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ആ​ണ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ത​ന്ത്ര​പ​ര​മാ​യി യു​വ​തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. വി​വ​രം ബ​സ് ക​ണ്ട​ക്ട​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു. പൊ​ലി​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബ​സ് വ​ട്ട​പ്പാ​റ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

ക​ണ്ട​ക്ട​റും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഷാ​ന​വാ​സി​നെ പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും യു​വ​തി പൊ​ലി​സി​ന് ന​ൽ​കി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​വ്. ത​ന്നെ ഉ​ട​ൻ ത​ന്നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ സ്‌​റ്റേ​ഷ​നി​ൽ പ​രാ​ക്ര​മം കാ​ട്ടി.

കേ​സെ​ടു​ത്ത വ​ട്ട​പ്പാ​റ പൊ​ലി​സ് പ്ര​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സി​ന് കൈ​മാ​റി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള റ​സ്‌​റ്റോ​റ​ന്‍റി​ല്‍ പാ​ച​ക​ക്കാ​ര​നാ​ണ് ഷാ​ന​വാ​സ്.

Related posts

Leave a Comment