പൈ​പ്പ് ലൈ​നു​ക​ളി​ലെ ത​ക​രാ​ർ; കോ​ട്ടാ​ങ്ങ​ലി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജ​ല​ക്ഷാ​മം; പ്രതിഷേധിക്കാനൊരുങ്ങി  യുഡിഎഫ്


ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പൈ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങി. മാ​രം​കു​ളം, നി​ർ​മ​ല​പു​രം നാ​ഗ​പ്പാ​റ, ക​രി​പ്പാ​ൽ, ചു​ങ്ക​പ്പാ​റ, തോ​ട്ട​ത്തും​ങ്കു​ഴി. പു​ളി​ക്ക​ൻ​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം. മ​ല​ന്പാ​റ മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ന്ന​നോ​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സം​ഭ​ര​ണി​യി​ൽ നി​ന്നും ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി വെ​ള്ളം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ചാ​ലാ​പ്പ​ള്ളി – കോ​ട്ടാ​ങ്ങ​ൽ റോ​ഡ് ന​വി​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ കു​ടി​വെ​ള്ള വി​ത​ര​ണ​ക്കുഴ​ലി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സ്വാ​മി കു​ന്നു​മു​ത​ൽ ചു​ങ്ക​പ്പാ​റ വ​രെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ആ​സ്ബ​റ്റോ​സ് വി​ത​ര​ണ​ക്കു​ഴ​ൽ പ്ര​ഷ​റി​ൽ വെ​ള്ളം തു​റ​ന്നു വി​ടു​ന്പോ​ൾ പൊ​ട്ടി ന​ശി​ക്കു​ന്ന​തു​മൂ​ല​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടു​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണം.

സ്വ​ന്ത​മാ​യി കി​ണ​ർ ഇ​ല്ലാ​ത്ത​വ​രും ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ത്ത​തു​മാ​യ ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം ഓ​ടു​ന്ന സ്ഥി​തി. ജ​ല​അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ലു​ള്ള ജ​ല​അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സു​ക​ൾ ഉ​പ​രോ​ധി​ക്കു​ന്ന​തി​ന് ചു​ങ്ക​പ്പാ​റ​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

യു​ഡ​എ​ഫ് ക​ണ്‍​വീ​ന​ർ ഒ ​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സ​തീ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, സ​ക്കീ​ർ ഹു​സൈ​ൻ എം.​കെ.​എം. ഹ​നീ​ഫ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

Related posts