പ്രളയമേഖലയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കുടിവെള്ളം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നു ; വിതരണം ചെയ്യാത്തതിന്‍റെ കാരണം ഇങ്ങനെ…

കോ​ട്ട​യം: പ്ര​ള​യ​മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച കു​ടി​വെ​ള്ളം ഏ​റ്റെ​ടു​ക്കാ​തെ ഒ​രു മാ​സ​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മി​ൽ. 20 ലി​റ്റ​ർ കാ​നു​ക​ളി​ൽ നി​റ​ച്ച ഒ​രു ലോ​ഡ് വെ​ള്ള​മാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ്ലാ​റ്റ് ഫോ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ൽ​നി​ന്നാ​ണ് ഇ​വ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ സീ​ൽ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കൊ​ണ്ടു​പോ​കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പ് ജ​ല​സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം അ​ടു​ത്ത ദി​വ​സം റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ കു​ടി​വെ​ള്ളം ഏ​റ്റെ​ടു​ക്കും.

Related posts