കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി വീ​ണ്ടും കു​മ​ര​കം

കു​മ​ര​കം: കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി മാ​റു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ഒ​ടു​വി​ൽ ഇ​ല​വ​ൺ ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി കൂ​ടി​യാ​യ വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ക​വ​ണാ​റ്റി​ൻ​ക​ര-​ചീ​പ്പു​ങ്ക​ൽ ഭാ​ഗ​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​നെ കൂ​ടാ​തെ പാ​ർ​വ​തി തി​രു​വോ​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന​തി​നൊ​പ്പം ആ​സി​ഫ് അ​ലി ഗ​സ്റ്റ് റോ​ളി​ലും എ​ത്തു​ന്നു​ണ്ട്. 2019 ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ഞ്ജു​വാ​ര്യ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ ‘പ്ര​തി പൂ​വ​ൻ കോ​ഴി’​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ട​ന്ന​ത് കു​മ​ര​ക​ത്താ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നാ​യി​രു​ന്നു കു​മ​ര​കം. നെ​ൽ​പാ​ട​ങ്ങ​ളും തോ​ടു​ക​ളും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​ക്കെ​യാ​ണ് കു​മ​ര​കം സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റി​യ​തി​നു​ള്ള കാ​ര​ണം. കോ​ട്ട​യം, കു​മ​ര​കം,…

Read More

പട്ടാപ്പകല്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്നവരെ കണ്ടെത്താനാകാതെ വലഞ്ഞ് നാട്ടുകാര്‍ ! തലപുകച്ച് പോലീസുകാര്‍…

കുമരകം നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ പട്ടാപ്പകല്‍ കല്ലേറ്. പക്ഷെ കല്ലെറിയുന്നതാരെന്ന് മാത്രം അറിയില്ല. കല്ലേറുകാരെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല. എങ്കിലും സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയതോടെ കല്ലേറു നിലച്ചു. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു. കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കല്ലേറുകാരെ കണ്ടു പിടിക്കാന്‍ നടത്തിയ ശ്രമം…

Read More

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ചത് ചുള്ളന്മാരുമായി സംസാരിക്കാനുള്ള മോഹം കൊണ്ട് ! ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ ഇങ്ങനെ…

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം. നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും…

Read More