സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം

കാ​ഞ്ഞി​ര​ക്കൊ​ല്ലി: സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​മൊ​രു​ങ്ങി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം. ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 15 ന് ​അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം അ​ട​ച്ചി​ട്ടി​രു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ സു​ര​ക്ഷി​ത​വും സൗ​ക​ര്യ പ്ര​ദ​വു​മാ​ണി​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്കു​ള്ള വ​ഴി​യു​ടെ വ​ശ​ങ്ങ​ൾ ഹാ​ൻ​ഡ്റെ​യി​ലി​ട്ട് ബ​ല​പ്പെ​ടു​ത്തു​ക​യും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി വേ​ലി​ക​ൾ കെ​ട്ടി​ത്തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ച​വി​ട്ടാ​തെ ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലേ​ക്ക് എ​ത്താ​നാ​യി ചെ​റി​യ പാ​ല​വും വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​രി​ങ്ക​ൽ​കൊ​ണ്ട് പ​ട​വു​ക​ളും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ലും ശ​ശി​പ്പാ​റ​യി​ലു​മാ​യി വ​നം​വ​കു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി. ഒ​രേ സ​മ​യം നൂ​റി​ലേ​റെ ആ​ളു​ക​ൾ​ക്ക് വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 700 മു​ത​ൽ 1000 വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 200 വ​രെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്തും.

അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1600 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ശ​ശി​പ്പാ​റ വ്യൂ​പോ​യി​ന്‍റ്. ഇ​വി​ടെ​യും പ്ര​വേ​ശ​നം തു​ട​രു​ന്നു​ണ്ട്. സു​ര​ക്ഷാ വേ​ലി​ക​ളും ടി​ക്ക​റ്റ് കൗ​ണ്ട​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് ശ​ശി​പ്പാ​റ​യി​ലേ​ക്ക് സ്വ​കാ​ര്യ ജീ​പ്പ് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

മ​ദ്യ​പാ​ന​ത്തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ക​യു​ള്ളൂ. കൂ​ടാ​തെ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വാ​ച്ച​ർ​മാ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ ആ​ദ്യം വ​രെ​യാ​ണ് സീ​സ​ൺ.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം. ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ വ​ഴി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ എ​ത്താം. ഇ​രി​ട്ടി- ഉ​ളി​ക്ക​ൽ-​മ​ണി​ക്ക​ട​വ് വ​ഴി​യും എ​ത്തി​ച്ചേ​രാം. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ഇ​വി​ടേ​ക്ക് ഇ​നി സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രി​ക്കും.

Related posts

Leave a Comment