കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം; ശരീരമാസകലം പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലം: ചവറയിൽ രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം. കുട്ടിയുടെ ശരീരത്ത് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വച്ചു. ശരീരമാസകലം പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടാനമ്മയ്ക്കെതിരേ ശിശുസംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് രണ്ടാനമ്മ ക്രൂരകൃത്യം ചെയ്തത്. ശരീരത്തിന്‍റെ പിൻഭാഗത്തെല്ലാം കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഇരിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിശുസംരക്ഷണ സമിതി പ്രവർത്തകർ ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Related posts