കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യ്ക്കു​ള്ളി​ൽ അ​പ​ക​ട സാ​ധ്യ​ത​ ; ആശങ്കകൾ അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് ക​മ്പനി; തു​ര​ങ്ക​പാ​ത പൂ​ർ​ണ​മാ​യും സു​ര​ക്ഷി​തം

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യ്ക്കു​ള്ളി​ൽ പാ​റ​ക​ൾ അ​ട​ർ​ന്നു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ സ​ജ്ജ​മാ​കു​ന്ന ഇ​ട​തു തു​ര​ങ്ക​പാ​ത പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണ്.

പാ​ത​യു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ന്തി​മ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന​താ​ണെ​ന്നു ക​രാ​ർ ക​ന്പ​നി എം​ഡി കൃ​ഷ്ണ​രാ​ജു പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത്. അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പാ​റ​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ 25 എം​എം ക​ന​മു​ള്ള ഇ​രു​ന്പു​ദ​ണ്ഡു​ക​ൾ അ​ഞ്ചു​മീ​റ്റ​ർ താ​ഴ്ച​യി​ൽ അ​ടി​ച്ചു​ക​യ​റ്റി റോ​ക്ക് ബോ​ൾ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 14,000 റോ​ക്ക് ബോ​ൾ​ട്ടു​ക​ൾ ഒ​രു തു​ര​ങ്ക​ത്തി​ലു​ണ്ട്. ഇ​തി​നു​പു​റ​മേ സ്റ്റീ​ൽ റി​ബ്സ് ഘ​ടി​പ്പി​ച്ചും ഉ​റ​പ്പു​കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇ​തു​കൂ​ടാ​തെ പാ​റ​ക​ളി​ൽ​നി​ന്നു കി​നി​ഞ്ഞു​വ​രു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ 112 റെ​യി​ൻ ഹോ​ൾ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത പൂ​ർ​ണ​മാ​യും ന​ല്ല ക​രി​ങ്ക​ൽ പാ​റ​ക​ളാ​ൽ ആ​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​താ​ണ്. എ​വി​ടേ​യും മ​ണ്ണി​ല്ല. ഇ​തു​ത​ന്നെ വ​ലി​യ വി​ജ​യ​മാ​ണെ​ന്നും തു​ര​ങ്ക​പ്പാ​ത​ക​ളി​ൽ​നി​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലാ​ണ് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts