ഉ​ണ​ങ്ങി​യ വാ​ഴ​യി​ല​യി​ൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം; സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി

പു​ന​ലൂ​ർ: ഏ​രൂ​രി​ലെ ദ​ളി​ത് ബാ​ല​ൻ ബി​ജീ​ഷ് ബാ​ബു​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തെ​പ്പ​റ്റി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ആ​ർ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ​ങ്ങി​യ വാ​ഴ​യി​ല​യി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​തെ​ന്നും അ​തും പ്ര​തി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​മ​ണി, ബി​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​പി​ൻ പാ​ലോ​ട്, വി​പി​ൻ വെ​ട്ടി​ക്ക​വ​ല ഷി​ജോ, ആ​ർ. മ​നോ​ഹ​ര​ൻ, അ​ച്ച​ൻ​കോ​വി​ൽ അ​നി​ൽ​കു​മാ​ർ ച​ണ്ണ​പ്പേ​ട്ട, കെ.​ശാ​ന്ത, അ​മ്മി​ണി പ​ത്ത​നാ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.

Related posts

Leave a Comment