പ​തി​നാ​ലു ല​ക്ഷം രൂ​പ​യും പ​തി​നേ​ഴു പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മലപ്പുറം സ്വദേശി പി​ടി​യി​ൽ

പാറശാല: ചെ​ങ്ക​വി​ള​ക്കു സ​മീ​പം ബൈ ​പാ​സ് റോ​ഡി​ൽ നി​ന്നും പ​തി​നാ​ലു ല​ക്ഷം രൂ​പ​യും പ​തി​നേ​ഴു പ​വ​ൻ സ്വ​ർ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.​ മ​ല​പ്പു​റം തി​രൂ​ർ അ​ത​വ​നാ​ട്പ​തി​ക്ക​ള​ത്തി​ൽ തൊ​ടി ഹൗ​സി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദാണ് (27 ) ​പി​ടി​യി​ലാ​യ​ത്.

യു​വാ​വി​ന്‍റെ പ​ക്ക​ൽനി​ന്നു 14,00,175 രൂ​പ​യും 140ഗ്രാം ​സ്വ​ർ​ണ​ക്ക​ട്ടി​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ഴി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ് ഐ ​അ​നി​ൽ​കു​മാ​റും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ബൈ ​പാ​സ് കേ​ന്ദ്രീ​ക​രി​ച്ചു മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, കു​ഴ​ൽ പ​ണ മാ​ഫി​യ​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിഐ സ​തി​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ബൈ​പാ​സ് കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

നി​രീ​ക്ഷ​ണ​ത്തി​നി​ടെ വൈ​കു​ന്നേ​രം 5ന് ​സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചുവ​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണ​വും ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വി​നെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ളു​ക​ൾ​ക്കും ജ്വ​ല്ല​റി​ക​ൾ​ക്കും കൊ​ടു​ക്കാ​നു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment