ജ​യി​ലി​ൽ കി​ട​ക്കു​ന്ന കാ​മു​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ അ​വ​ൾ ഓ​ടി​യെ​ത്തി; കാ​മു​കി​യു​ടെ സ​ർ​പ്രൈ​സ് വി​സി​റ്റും പി​ന്നെ വീ​ഡി​യോ​യും; പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം

ജ​യി​ലി​ൽ കി​ട​ക്കു​ന്ന കാ​മു​ക​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പ്ര​ണ​യി​നി ഓ​ടി​യെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ടു. റാ​യ്പൂ​രി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് സം​ഭ​വം. ‘അ​വ​ന്‍റെ പ്ര​തി​ക​ര​ണം നോ​ക്കാ’​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് സ​ര്‍​പ്രൈ​സ് ന​ല്‍​കി​ക്കൊ​ണ്ടാ​ണ് ജ​യി​ലി​ലേ​ക്കു​ള്ള കാ​മു​കി​യു​ടെ വ​ര​വ്.

മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ജ​യി​ലി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​തി വീ​ഡി​യോ എ​ടു​ത്ത​തും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ത് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജ​യി​ല്‍ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​യ​രു​ക​യാ​ണ്.

‘ഇ​ന്ന് എ​ന്‍റെ കാ​മു​ക​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. ഞാ​ന്‍ അ​വ​നെ കാ​ണാ​ന്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് വ​ന്നി​രി​ക്കു​ന്നു. അ​വ​ന്‍ എ​ന്നോ​ടൊ​പ്പം ഇ​ല്ലാ​ത്ത​ത് വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ചു. പ​ക്ഷേ ഞാ​ന്‍ അ​വ​നെ കാ​ണാ​ന്‍ വ​ന്നു’​എ​ന്നും വീ​ഡി​യോ​യി​ൽ യു​വ​തി പ​റ​യു​ന്നു. വി​സി​റ്റിം​ഗ് റൂ​മി​നു​ള്ളി​ല്‍ കാ​മു​ക​നു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ പി​ന്നീ​ട് അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment