നിർത്താതെ പാഞ്ഞ് പിക്കപ്പ്‌വാൻ, പിന്നാലെ കുതിച്ച് പോലീസ്; സിനിമാ സ്റ്റൈലിലെ ചെയ്സിന് ശേഷം പിടിച്ചെടുത്തത് 30 ലക്ഷത്തിന്‍റെ ലഹരി ഉത്പന്നം

ചാ​രും​മൂ​ട്: മു​പ്പ​തുല​ക്ഷം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ൾ പിടിയിൽ.

വാ​ഹ​ന ഉ​ട​മ മ​ല​പ്പു​റം വെ​ളി​യ​ൻ​കോ​ട് അ​ണ്ടി​പ്പാട്ടി​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (40), മ​ല​പ്പു​റം അ​യ്യോ​ട്ടി​ച്ചി​റ ചെ​റു വ​ള​പ്പി​ൽ അ​ബ്ദു​ൾ റാ​സി​ഖ് (32), മ​ല​പ്പു​റം വെ​ളി​യ​ൻ​കോ​ട് കു​റ്റി​യാ​ടി റി​യാ​സ് (38) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പോലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നൂ​റ​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ 13ന് ​പുല​ർ​ച്ചെ 12.40ന് ​കാ​യം​കു​ളം-പു​ന​ലൂ​ർ റോ​ഡി​ൽ ക​റ്റാ​നം ഭാ​ഗ​ത്ത് ജി​എ​സ്ടി എ​ൻ​ഫോ​ഴ് സ്മെ​ന്‍റ് സ്ക്വാ​ഡ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തിവ​രു​ന്ന സ​മ​യം പി​ക്ക​പ്പ് വാ​ൻ ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചുപോ​യി. തു​ട​ർ​ന്ന് ജിഎ​സ്ടി ​ഉ​ദ്യോ​ഗ​സ്ഥ​ർ നൂ​റ​നാ​ട് പോലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് വാ​ഹ​നം നൂ​റ​നാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ റോ​ഡി​നു സ​മീ​പം ത​ട​യു​ക​യും ഉ​ട​നെ​ത​ന്നെ ഡ്രൈ​വ​റും​സ​ഹാ​യി​യും വാ​ഹ​ന​ത്തി​ൽനി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പരി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 40 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.​

ഇ​തി​നു മു​പ്പ​തു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഹാ​ൻ​സ്, കൂ​ൾ ഇ​ന​ത്തി​ൽപ്പെ​ടു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പന്ന​ങ്ങ​ളാ​ണ് വാ​ഹ​ന​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.​ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​ന ഉ​ട​മ മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ ബ​ഷീ​റാണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.​

തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​നം ഓ​ടി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ഖ്, വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച റി​യാ​സ് എ​ന്നി​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും വ​ള​രെ തു​ച്ഛ​മാ​യ വി​ല​യ്ക്കു വാ​ങ്ങു​ന്ന പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ഇ​വ​ർ വ​ൻ​തു​ക​യ്ക്കാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്.

ഇ​ത്ത​രം പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. സ്കൂ​ൾ കു​ട്ട​ിക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.​ അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു പ്ര​തി​ക​ളെ​യും മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി.

നൂ​റ​നാ​ട് സിഐ ശ്രീ​ജി​ത്ത് പി,​ എ​സ്ഐ ​നി​ധീ​ഷ്, എ​സ് ഐ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എഎ​സ്ഐ ​സി​ബി, എ​സ്ഐ ​ബാ​ബു​ക്കു​ട്ട​ൻ, സിപി​ഒമാ​രാ​യ, ബി​ജു​രാ​ജ്, ശ​ര​ത്, ഷി​ബു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment