ഒരു ദുരന്തത്തിന് കാത്തുനിൽക്കരുതേ..! ഉളിയനാട് സ്കൂളിലെ തകർന്ന് വീഴാറായ കെട്ടിടം കൂട്ടികൾക്ക് ഭീഷണിയാകുന്നു

ചാ​ത്ത​ന്നൂ​ർ:​ പ​ഴ​ക്കം ചെ​ന്ന് ത​ക​ർ​ന്ന് വീ​ഴാ​റാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ത്ത​ത് ഉ​ളി​യ​നാ​ട് സ്കൂ​ളി​ന് വി​ന​യാ​കു​ന്നു.ഉ​ളി​യ​നാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഓ​ടി​ട്ട ര​ണ്ട് ക്ലാ​സ് റൂ​മു​ള​ള കെ​ട്ടി​ടം തു​ക നി​ർ​ണ്ണ​യി​ച്ച് ര​ണ്ട് ത​വ​ണ ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും ആ​രും ലേ​ലം​കൊ​ണ്ടി​ല്ല.​ത​ക​ർ​ന്ന ഓ​ടു​ക​ൾ നി​ര​ന്ത​രം താ​ഴേ​ക്ക് വ​ന്നു വീ​ഴു​ന്ന​താ​ണി​പ്പോ​ൾ അ​ദ്ധ്യാ​പ​ക​രി​ൽ ആ​ശ​ങ്ക ഉ​ണ​ർ​ത്ത​ുന്ന​ത്.

​ഒ​ന്നാം ക്ലാ​സു മു​ത​ൽ പ​ത്താം​ക്ലാ​സു വ​രെ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​ത് പൊ​ളി​ച്ച് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.​പ​ക്ഷേ തു​ക നി​ർ​ണയി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ലേ​ല​ത്തു​ക നി​ർ​ണ്ണ​യി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.​തൊ​ണ്ണൂ​റ്റി​മൂ​വാ​യി​രം(93000)​രൂ​പ​യാ​ണ് വി​ല നി​ർ​ണ്ണ​യി​ച്ചി​രി​ക്കു​ന്ന​ത്.​കെ​ട്ടി​ടം ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് ലേ​ല​ത്തി​ൽ എ​ടു​ക്കേ​ണ്ട​ത്.

​ഓ​ടു​ക​ൾ മി​ക്ക​തും ഉ​ട​ഞ്ഞ് വീ​ണും മ​ഴ​യി​ൽ കു​തി​ർ​ന്ന് ത​ടി ന​ശി​ക്കാ​നും തു​ട​ങ്ങി.​ഈ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മു​ള​ള കെ​ട്ടി​ട​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ പ​ഠ​ന​വും ന​ട​ക്കു​ന്നു.​കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തും ഇ​തി​ന് മു​ന്നി​ലാ​ണ്.​കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് മ​റി​ഞ്ഞ് വീ​ഴു​ന്ന ഓ​ടു​ക​ളി​ലി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ന്ന​ത്.

Related posts