ഞാന്‍ വിവാഹത്തിന് എപ്പോഴും തയ്യാറാണ് ! വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ഇത്രയും നാള്‍ വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിന്റെ പ്രിയ അഭിനേത്രികളില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി എന്ന നിലയിലും മികവു തെളിയിച്ച ലക്ഷ്മിക്ക് പ്രായം 49 ആയെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ലക്ഷ്മി തന്നെ തുറന്നു പറയുകയാണ്…’ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ല.

വിവാഹമെന്നുണ്ടാവും എന്ന ചോദ്യത്തിന് തന്റെ സങ്കല്പത്തിന് ചേരുന്ന ഒരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ”ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം.”ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Related posts