വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഏ​കീ​ക​ര​ണം ഉ​ണ്ടാ​ക​ണമെന്ന്  വെ​ള്ളാ​പ്പ​ള്ളി​ ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: വി​വി​ധ രീ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഏ​കീ​ക​ര​ണം ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ വൈ​ദി​ക​സ​മി​തി ആ​രം​ഭി​ച്ച വൈ​ദി​ക പ​ഠ​ന​കേ​ന്ദ്ര​മാ​യ വേ​ദാ​ഗ​മ​വി​ദ്യാ​പീ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ത്മീ​യ​ത​യു​ടെ അ​ടി​ത്ത​റ​യി​ൽ നി​ന്നു മാ​ത്ര​മേ ഭൗ​തി​ക​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​ക​യു​ള്ളു. സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ച​യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ആ​ത്മീ​യ​ത​യു​ടെ അ​ടി​ത്ത​റ​ക്കൊ​പ്പം ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദി​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​കെ ലാ​ല​ൻ ത​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ദാ​ഗ​മ വി​ദ്യാ​പീ​ഠം ആ​ചാ​ര്യ​ൻ അ​ഴ​ക​ത്ത് ശാ​സ്തൃ​ശ​ർ​മ്മ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ദീ​പ​പ്ര​കാ​ശ​നം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി സാ​ബു​ലാ​ൽ, സെ​ക്ര​ട്ട​റി വി.​എ​ൻ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ഞ്ജ​ലി, പി.​പി സെ​ൽ​വ​രാ​ജ്, അ​രു​ണ്‍ ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts