ഇനി എനിക്കൊരു കൂട്ട് വേണം ! 51-ാം വയസില്‍ വിവാഹത്തിനൊരുങ്ങി ലക്ഷ്മി ഗോപാലസ്വാമി; നടിയുടെ മനംമാറ്റത്തിനു പിന്നിലുള്ളത് ഇക്കാര്യം…

മലയാളികളുടെ മനസ്സിലെ ഒരു ഭാരമാണ്‌ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. നടിയെ വിവാഹം കഴിപ്പിക്കാനായി വര്‍ഷങ്ങളായി ആരാധകര്‍ ശ്രമിക്കുകയാണ്.

എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി.

മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്‌ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്.

ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്.

എന്നാല്‍ അഭിനയത്തിലും കരിയറിലും ഇത്രയേറെ വിജയങ്ങള്‍ താരത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് എങ്കിലും ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുകയാണ് താരം.

51 ആയിട്ടും ഇപ്പോഴും ഒരുവിവാഹത്തിന് മുതിര്‍ന്നിട്ടില്ല. ആരാധകരില്‍ നിന്ന് നിരന്തരമായി കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്നത്.

ആദ്യമൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു താരം. എന്നാല്‍ ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

എല്ലാവരുടെയും ജീവിതത്തിന് സാരമായി ബാധിച്ച ഒന്നായിരുന്നു കോവിഡ് കാലഘട്ടം. ഈ സാഹചര്യത്തില്‍ ഒരു കൂട്ട് വേണം എന്നും വിവാഹം കഴിക്കണമെന്നും തനിക്ക് ആഗ്രഹം ഉണ്ടായി എന്നാണ് ഇപ്പോള്‍ താരം പറഞ്ഞിരിക്കുന്നത്.

51 വയസ്സ് ആയിട്ടും ഒരു കുടുംബ ജീവിതത്തെ പറ്റി താരം ചിന്തിച്ചു തുടങ്ങുന്നത് ഇപ്പോഴാണോ എന്നതടക്കമുള്ള കമന്റുകള്‍ ആണ് ലക്ഷ്മി ഗോപാല സ്വാമിയുടെ വാക്കുകള്‍ക്ക് താഴെ പലരും കുറിച്ചത്.

എന്തായാലും താരത്തിന്റെ മനംമാറ്റം ആരാധകരുടെ മനസ്സു തണുപ്പിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാലിനോട് തനിക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നുവെന്ന് നടി മുമ്പ് വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാതെ വരികയായിരുന്നു. മോഹന്‍ലാലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതിനാലാണ് തന്റെ ആഗ്രഹം സാധിക്കാതെ പോയതെന്നുമാണ് താരം വ്യക്തമാക്കിയത്.

ആ വാര്‍ത്ത ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നുണ്ട്.അതിനിടയിലാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

Related posts

Leave a Comment