വ​ര​നെ ആ​വ​ശ്യ​മു​ണ്ട്..! അ​ത് അ​ബ​ദ്ധ​മാ​യി​പ്പോ​യി; മ​ല​യാ​ള​ത്തി​ലെ ന​ട​നെ​യോ സം​വി​ധാ​യ​ക​നെ​യോ കി​ട്ടി​യാ​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്ന് ല​ക്ഷ്മി ശ​ർ​മ

മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ന​ടന്മാ​രെ​യോ സം​വി​ധാ​യ​ക​രെ​യോ പ്രേ​മി​ക്കാ​ൻ മ​റ​ന്നു​പോ​യെന്നു വെളിപ്പെടുത്തൽ.

അ​ത് അ​ബ​ദ്ധ​മാ​യി​പ്പോ​യി എ​ന്ന് ആ ​ന​ടി തി​രി​ച്ച​റി​യു​ന്ന​ത് പി​ന്നീ​ടാ​ണത്രേ. മ​ല​യാ​ള​സി​നി​മ ഈ ​നാ​യി​കാ​ന​ടി​യെ തി​ര​സ്ക​രി​ച്ചെ​ങ്കി​ലും ഒ​രി​ക്ക​ൽ​ക്കൂ​ടി ന​ല്ലൊ​രു അ​വ​സ​രം വ​ന്നാ​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള വ​ലി​യ ആ​ഗ്ര​ഹ​ത്തി​ലാ​ണ് ന​ടി.

ബ്ല​സി സം​വി​ധാ​നം ചെ​യ്ത “പ​ളു​ങ്ക്’ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. “പ​ളു​ങ്കി’​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി​രു​ന്നു ല​ക്ഷ്മി ശ​ർ​മ്മ. മ​ല​യാ​ളി​യ​ല്ല. അ​ന്യ​ദേ​ശ​ക്കാ​രി.

കാ​ഴ്ച​യി​ൽ മ​ല​യാ​ളി​ത്ത​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​യ​തു​കൊ​ണ്ടു​ത​ന്നെ കു​റെ സി​നി​മ​ക​ളി​ൽ നാ​യി​കാ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു. ന​ടി ഇ​പ്പോ​ൾ ആ​ന്ധ്ര​യി​ൽ വി​ജ​യ​വാ​ഡ​യി​ലാ​ണ് താ​മ​സം. മാ​താ​പി​താ​ക്ക​ൾ​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്നു.

എ​ന്നി​രു​ന്നാ​ലും ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വ​ലി​യ കാ​ര്യം ന​ട​ക്കാ​നു​ണ്ടെ​ന്ന് ന​ടി പ​റ​യു​ന്നു. വേ​റൊ​ന്നു​മ​ല്ല, ത​ന്‍റെ വി​വാ​ഹം. മ​ല​യാ​ള​സി​നി​മ​യി​ലു​ള്ള ന​ട​നൊ നി​ർ​മാ​താ​വൊ സം​വി​ധാ​യ​ക​നൊ ഭ​ർ​ത്താ​വാ​യി കി​ട്ടി​യാ​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്നും ന​ടി പ​റ​യു​ന്നു.

മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്ത് അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ല്ല. എ​ന്താ​യാ​ലും ഒ​രു വ​ര​നെ​തേ​ടി​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ ഈ “പ​ളു​ങ്കു’ ന​ടി.

Related posts

Leave a Comment