സി​നി​മ ന​ടി അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ന​ത് എ​ന്നേ ചെ​യ്തേ​നെ..! തുറന്നുപറഞ്ഞ് തപ്‌സി

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ ത​ന്‍റെ ഫോ​ണി​ലു​ള്ള പ​ഴ​യ ഫോ​ട്ടോ​ക​ൾ പ​ങ്കു​വയ്ക്ക​ല്ലാ​ണ് ബോ​ളി​വു​ഡ് ന​ടി താ​പ്സി പ​ന്നു​വി​ന്‍റെ പ്ര​ധാ​ന നേ​ര​ന്പോ​ക്ക്.

പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ചെ​യ്ത ടാ​റ്റൂ​വി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ത​പ്സി ഇ​ത്ത​വ​ണ. ടാ​റ്റൂ ചെ​യ്യാ​നു​ള്ള ത​ന്‍റെ താ​ത്പ​ര്യ​ത്തെ​ക്കു​റി​ച്ചും താ​പ്സി പ​റ​യു​ന്നു​ണ്ട്.

ടാ​റ്റൂ ഒ​ത്തി​രി ഇ​ഷ്ട​മു​ള്ള ആ​ളാ​ണ് ഞാ​ൻ. എ​ന്തെ​ങ്കി​ലും ഒ​രു ഡി​സൈ​ൻ ചെ​യ്യു​ന്ന​തി​ലും ആ​ളു​ടെ വ്യ​ക്തി​ത്വ​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ടാ​റ്റൂ​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം.

ഇ​പ്പോ​ൾ ര​ണ്ട് ടാ​റ്റൂ​ക​ൾ ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ക​ഴു​ത്തി​ന് പി​ൻ​വ​ശ​ത്ത് ഒ​രു ടാ​റ്റൂ ഞാ​ൻ നേ​ര​ത്തെ​ത​ന്നെ ചെ​യ്തേ​നെ- താ​പ്സി വ്യ​ക്ത​മാ​ക്കി.

മി​ന​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് താ​ൻ ആ​ദ്യ​മാ​യി ടാ​റ്റൂ ചെ​യ്ത​തെ​ന്ന് താ​പ്സി കു​റി​ച്ചു. അ​ത് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

ചി​റ​കു​ക​ൾ വി​രി​ച്ച് പ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു പ​ക്ഷി​യെ​യാ​ണ് അ​ന്ന് ചെ​യ്യാ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

Related posts

Leave a Comment