മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നിക്കോളാസ് പെപെയാണ് വിയാറയലിന് വേണ്ടി ഗോൾ നേടിയത്. വിയാറയൽ താരം റാഫ മരിന്റെ ഓൾ ഗോളാണ് അലാസിന്റെ ഗോൾ.
മത്സരം സമനിലയിൽ ആയതോടെ വിയാറയലിന് 55 പോയിന്റായി. ഇതോടെ വിയാറയൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റായ അലാവസ് 16 സ്ഥാനത്താണുള്ളത്.
