ര​ക്ഷ​പ്പെ​ട്ട​ത് മ​ര​ണ​ത്തി​ൽ​നി​ന്ന്; അ​ന്വേ​ഷ​ണ മി​ക​വി​ൽ പാ​ലാ പോ​ലീ​സി​ന് ന​ന്ദി പ​റ​ഞ്ഞ് അ​നോ​ജ്

എ​രു​മേ​ലി: വൈ​കി​യാ​ണെ​ങ്കി​ലും നീ​തി കി​ട്ടി​യ​തി​ന് കേ​ര​ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വി​ന് ന​ന്ദി പ​റ​യു​ക​യാ​ണ് എ​രു​മേ​ലി ശ്രീ​നി​പു​രം കോ​ള​നി സ്വ​ദേ​ശി പ​ഴ​യ​റോ​ഡ് അ​നോ​ജ് (ഇ​ല്ലി​ക്ക​ൻ -41). റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു​വീ​ണ അ​നോ​ജി​നെ കാ​ർ യാ​ത്ര​ക്കാ​ർ കാ​റി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്ത് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​പോ​യി.

ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന അ​നോ​ജ് ഒ​രു മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​യ കാ​ർ​യാ​ത്ര​ക്കാ​രെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​മി​ക​വ് മൂ​ലം ത​നി​ക്ക് നീ​തി​ല​ഭി​ക്കു​മെ​ന്നു പ​റ​യു​ന്നു അ​നോ​ജ്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24ന് ​രാ​ത്രി 11 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ലോ​റി ക്ലീ​ന​റാ​യ അ​നോ​ജ് പാ​ലാ റൂ​ട്ടി​ൽ പൈ​ക ഭാ​ഗ​ത്ത്‌ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​ക്ക് അ​രി​കി​ലേ​ക്ക് പോ​കു​മ്പോ​ൾ ഒ​രു കാ​ർ വേ​ഗ​ത്തി​ലെ​ത്തി ഇ​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്ന് അ​നോ​ജ് പ​റ​യു​ന്നു. എ​ന്നാ​ൽ, ഈ ​വി​വ​രം ഡ്രൈ​വ​ർ ജി​തി​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നെ ഓ​ർ​മ തെ​ളി​യു​ന്ന​ത് ഫോ​ൺ റിം​ഗ് ചെ​യ്യു​മ്പോ​ഴാ​ണ്. എ​വി​ടെ​യാ​ണ് താ​ൻ എ​ന്ന് അ​റി​യാ​തെ ഫോ​ണി​ൽ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ലോ​റി ഡ്രൈ​വ​ർ ജി​തി​നോ​ട്‌ അ​പ​ക ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന് അ​നോ​ജ് പ​റ​ഞ്ഞു. എ​രു​മേ​ലി​യി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ജി​തി​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ലാ​യ്ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ എ​തി​രേ റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ അ​നോ​ജി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​നോ​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ല​തു കാ​ലി​ന് ഒ​ടി​വും ശ​രീ​ര​ത്തെ​ല്ലാം മു​റി​വു​ക​ളു​മാ​യി ഒ​രു മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഡി​സ്ചാ​ർ​ജ് ചെ​യ്തു വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

അ​പ​ക​ടം സം​ബ​ന്ധി​ച്ച് പാ​ലാ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് പൈ​ക – പാ​ലാ റൂ​ട്ടി​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ച് സി​സി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും അ​നോ​ജി​നെ ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് സി​സി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ ചി​ല ചി​ത്ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

വെ​ള്ള സ്വി​ഫ്റ്റ് കാ​ർ ആ​ണ് ഇ​ടി​ച്ച​തെ​ന്നു മ​ന​സി​ലാ​യി. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന ഉ​ട​മ പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി ജേ​ക്ക​ബ് മാ​ത്യു (56) നെ ​പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​യാ​യി കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പാ​ലാ മോ​ട്ടോ​ർ ആ​ക്‌​സി​ഡ​ന്‍റ് ക്ല​യിം ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പാ​ലാ വ​ഴി​യി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​ലാ സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ. ​ദി​ലീ​പ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ജോ​ബി, സു​ഭ​ദ്ര​ക്കു​ട്ടി, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ ഡി​വൈ​എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts

Leave a Comment