അ​​മേ​​രി​​ക്ക​​ൻ ടി​​ക്ക​​റ്റി​​നാ​​യി അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ…

ബു​​വാ​​നോ​​സ് ആ​​രീ​​സ്: 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ന് നാ​​ളെ കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ പു​​ല​​ർ​​ച്ചെ 4.00ന് ​​ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ഗ്വെ​​യും പെ​​റു​​വും ഏ​​റ്റു​​മു​​ട്ടും.

2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യും നാ​​ളെ ക​​ള​​ത്തി​​ലെ​​ത്തു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ 5.30ന് ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ എ​​തി​​രാ​​ളി ഇ​​ക്വ​​ഡോ​​റാ​​ണ്. ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ 6.15നാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ മ​​ത്സ​​രം. ബൊ​​ളീ​​വി​​യ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി അ​​ട​​ക്ക​​മു​​ള്ള അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം​​ത​​ന്നെ ക്യാ​​ന്പി​​ൽ ജോ​​യി​​ൻ ചെ​​യ്തി​​രു​​ന്നു. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്കളാ​​യ​​തി​​നു ശേ​​ഷം അ​​ർ​​ജ​​ന്‍റീ​​ന ക​​ളി​​ച്ച നാ​​ല് സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം നേ​​ടി. പാ​​ന​​മ (2-0), കു​​റ​​കാ​​വോ (7-0), ഓ​​സ്ട്രേ​​ലി​​യ (2-0), ഇ​​ന്തോ​​നേ​​ഷ്യ (2-0) ടീ​​മു​​ക​​ളെയാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന തോ​​ൽ​​പ്പി​​ച്ച​​ത്.

ആ​​ന്‍റ​​ണി​​ക്കു പ​​ക​​രം ജെ​​സ്യൂ​​സ്

അ​​തേ​​സ​​മ​​യം, ഗാ​​ർ​​ഹി​​ക പീ​​ഡ​​ന ആ​​രോ​​പ​​ണം നേ​​രി​​ടു​​ന്ന ആ​​ന്‍റ​​ണി​​യെ ഒ​​ഴി​​വാ​​ക്കി പ​​ക​​രം ഗ​​ബ്രി​​യേ​​ൽ ജെ​​സ്യൂ​​സു​​മാ​​യാ​​ണ് ബ്ര​​സീ​​ൽ ബൊ​​ളീ​​വി​​യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങു​​ക. ആ​​ന്‍റ​​ണി​​യു​​ടെ മു​​ൻ കാ​​മു​​കി​​യാ​​ണ് കേ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​ഞ്ച് ത​​വ​​ണ ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ൽ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ ക്രൊ​​യേ​​ഷ്യ​​യോ​​ട് പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​ണ് പു​​റ​​ത്താ​​യ​​ത്. ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം മൂ​​ന്ന് സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ ര​​ണ്ടി​​ലും ബ്ര​​സീ​​ൽ തോ​​റ്റു. മൊ​​റോ​​ക്കോ (1-2), സെ​​ന​​ഗ​​ൽ (2-4) ടീ​​മു​​ക​​ളോ​​ടാ​​യി​​രു​​ന്നു തോ​​ൽ​​വി.

Related posts

Leave a Comment