പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്നു ഇ​ന്നും ക​ല്പ​ന…

“ആ​ലി​ബാ​ബ​യും ആ​റ​ര​ക്ക​ള്ള​ന്മാ​രും’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭ​യാ​ര്‍​ഥി സം​ഘം ച​മ​ഞ്ഞ് ജ​ഗ​തി​യും ക​ല്പ​ന​യും മ​ക​ന്‍​കു​ട്ടി​യും കൂ​ടി ഒ​രു വീ​ട്ടി​ല്‍ എ​ത്തു​ന്ന രം​ഗ​മു​ണ്ട്. മോ​ഷ​ണ​മാ​ണ് ല​ക്ഷ്യം. അ​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​വാ​നാ​ണ് വെ​ള്ള​പൊ​ക്ക ദു​രി​തം പ​റ​ഞ്ഞു​ള്ള വ​ര​വ്. ചു​വ​ന്ന സാ​രി​യു​ടെ ത​ല​പ്പ് ത​ല​യി​ലൂ​ടെ ചു​റ്റി അ​സ​ല്‍ വ​ട​ക്കേ ഇ​ന്ത്യ​ന്‍ അ​ഭ​യാ​ര്‍​ഥി സ്റ്റൈ​ലി​ല്‍ പു​ത​ച്ചി​ട്ടു​ണ്ട് ക​ല്പ​ന. പ​ടി​വാ​തി​ലി​ല്‍ എ​ത്തി​യ ഉ​ട​നെ മാ​ജി… എ​ന്നു​ള്ള നീ​ട്ടി​വി​ളി ഒ​രു പ്ര​ത്യേ​ക ശ​ബ്ദ​ത്തി​ലാ​ണ്. തു​ട​ര്‍​ന്ന് വൈ​ഷ്ണ​വ് ജ​ന്‌​കോ… എ​ന്ന ഗാ​നം സം​ഘ​മാ​യി പാ​ടു​ന്നു.

ഭ​ര്‍​ത്താ​വാ​യി വ​രു​ന്ന ജ​ഗ​തി ഇ​ന്ത്യ​യി​ല്‍ ത​ന്നെ നി​ല​വി​ലി​ല്ലാ​ത്ത ഭാ​ഷ​യി​ല്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​ണ്ട്. ട്രാ​ന്‍​സ്‌​ലേ​റ്റ​ര്‍ ആ​ണ് ക​ല്പ​ന. പ​ട്ടി​ണി​യും, ദു​രി​ത​വു​മാ​ണെ​ന്നു വ​രു​ത്തി തീ​ര്‍​ക്കു​വാ​ന്‍ ദൈ​ന്യ​ത​യോ​ടെ​യാ​ണ് ക​ല്പ​ന​യു​ടെ ഡ​യ​ലോ​ഗ്.ഇ​തി​നി​ടെ ജ​ഗ​തി ത​ന്‍റേ​താ​യ ഒ​രു സം​സ്‌​കൃ​ത​ത്തി​ല്‍ പ​റ​യു​ന്നു “ഞ​ങ്ങ ബം​ഗാ​ള്‍​ക്കു​ടെ സാ​ദാ കൃ​ഷി കു​ടും​ബം’. ഉ​ട​നെ വ​രു​ന്നു ക​ല്പ​ന​യു​ടെ പ​രി​ഭാ​ഷ.

“ഞ​ങ്ങ​ള്‍ ബം​ഗാ​ളി​ലെ കൂ​ത്താ​ട്ടു​കു​ളം ജി​ല്ല​യി​ലെ സാ​ധാ​ര​ണ കൃ​ഷി കു​ടും​ബ​മാ​ണ്’. ബം​ഗാ​ളി​ലെ കു​ത്താ​ട്ടു​കു​ളം എ​വി​ടെ​യെ​ന്നു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും വീ​ട്ട​മ്മ സം​ഭാ​വ​ന ന​ല്കു​ന്നു​ണ്ട്. പോ​കാ​ന്‍ നേ​രം വീ​ട്ടു​പ​ടി​യ്ക്ക​ല്‍ കി​ട​ക്കു​ന്ന ഗൃ​ഹ​നാ​ഥ​യു​ടെ ചെ​രു​പ്പും ത​ട്ടി​യെ​ടു​ക്കു​ന്നു ക​ല്പ​ന. ന​ല്ല വി​ല​പി​ടി​പ്പു​ള്ള ചെ​രു​പ്പ് കാ​ണു​മ്പോ​ള്‍ ഉ​ള്ള ആ​ര്‍​ത്തി ചെ​റു​ത​ല്ല. “ഓ… ​അ​മ്മ​ച്ചീ​ടെ പു​തി​യ ചെ​രു​പ്പ്’ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ ചെ​രു​പ്പ് ജ​ഗ​തി​യെ കൊ​ണ്ട് മ​ര​ണ വേ​ഗ​ത്തി​ല്‍ ധ​രി​പ്പി​ച്ചി​ട്ടാ​ണ് വൈ​ഷ്ണ​വ് ജ​ന്‌​കോ… എ​ന്നു കൊ​ട്ടി പാ​ടി സം​ഘം മ​ട​ങ്ങു​ന്ന​ത്.

സി​നി​മാ തി​യ​റ്റ​റി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച രം​ഗ​മാ​ണി​ത്.ഇ​പ്പോ​ള്‍ ടി​വി ചാ​ന​ലു​ക​ളി​ലും യൂ​ട്യൂ​ബി​ലും അ​ഭ​യാ​ര്‍​ഥി സം​ഘ​ത്തെ​ക്ക​ണ്ട് മ​ല​യാ​ളി​ക​ള്‍ ചി​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ ഒ​രാ​സ്വാ​ദ​ക​ന്‍ എ​ഴു​തു​ന്നു… “ഇ​ജ്ജാ​തി ടീം…’ ​സ​ത്യ​മാ​ണി​ത്. ഇ​ങ്ങ​നെ​യൊ​രു കോ​മ​ഡി ടീം ​അ​ധി​ക​മി​ല്ല. ഇ​തു​പോ​ലെ എ​ത്ര​യോ വേ​ഷ​ങ്ങ​ള്‍ കെ​ട്ടി​യാ​ടി​യി​ട്ടു​ണ്ട് ക​ല്പ​ന എ​ന്ന അ​നു​ഗൃ​ഹീ​ത ന​ടി.മ​ഞ്ഞ സാ​രി​യും ബ്ലൗ​സും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് വി​വി​ഐ​പി​യു​ടെ ഗ​മ​യി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍ പ​ശു​പ​തി​യി​ലെ കു​മാ​രി യു​ഡി​സി പാ​ടു​ന്ന ഹ​രി​ത മ​നോ​ജ്ഞ​മാം… എ​ന്ന പ്രാ​ര്‍​ഥ​നാ​ഗാ​നം മ​റ​ക്കാ​ന്‍ ക​ഴി​യു​മോ..?

തി​ര​ക്ക​ഥ​യി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ പ​റ​യു​ന്ന​തി​നൊ​പ്പം സി​നി​മ​യി​ലേ​ക്ക് ചി​ല “ഇ​ന്‍​പു​ട്ടു’​ക​ളും ന​ല്കി​യി​ട്ടു​ണ്ട് ക​ല്പ​ന. വൈ​റ​ലാ​യി ഇ​ന്നും ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന മി​സ്റ്റ​ർ. ബ്ര​ഹ്‌​മ​ചാ​രി​യി​ലെ “ഈ​ശ്വ​ര പാ​വ​ത്തു​ങ്ങ​ള്‍​ക്ക് ഇ​ങ്ങ​നെ സൗ​ന്ദ​ര്യം ത​ര​ല്ലേ…’​ക​ല്പ​ന മൊ​ഴി​മാ​റ്റം ന​ട​ത്തി​യ​താ​ണ്. പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും ക​ല്പ​ന ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി പ​റ​ഞ്ഞ ആ​ത്മ​ഗ​തം താ​ന്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ര്‍​ജ​മ ചെ​യ്ത​താ​ണെ​ന്ന്.

സം​വി​ധാ​യ​ക​ന്‍ തു​ള​സി​ദാ​സി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ.”​ക​ട​വു​ളെ ഏ​ഴ​ക​ള്‍​ക്ക് ഇ​വ​ളോ അ​ഴ​കു ത​ര​ക്കൂ​ടാ​ത്…’ എ​ന്ന​ത് മാ​റ്റി എ​ന്നു മാ​ത്ര​മ​ല്ല ആ ​രം​ഗ​ത്തെ ക​ല്പ​ന​യു​ടെ പ്ര​ക​ട​ന​വും അ​സാ​മാ​ന്യ​മാ​ണ്. ത​ന്‍റെ മു​റ​ച്ചെ​റു​ക്ക​ന്‍ ത​മ്പി അ​ണ്ണ​ൻ (മോ​ഹ​ന്‍​ലാ​ല്‍) ആ​ട്ടി അ​ക​റ്റു​മ്പോ​ള്‍ “അ​തി​നി​ത്ര ചൂ​ടാ​വാ​ന്‍ എ​ന്തി​രി​ക്കു​ന്നു’ എ​ന്നു പ​റ​യു​മ്പോ​ള്‍ ഉ​ള്ള ഒ​രു മു​ഖ​ഭാ​വം ശ്ര​ദ്ധി​ക്ക​ണം. എ​ന്നി​ട്ടാ​ണ് ചി​ല അം​ഗ​വി​ക്ഷേ​പ​ങ്ങ​ളോ​ടെ​യു​ള്ള ഈ​ശ്വ​രാ പാ​വ​ത്തു​ങ്ങ​ള്‍​ക്ക്…​എ​ന്ന പ​ഞ്ച് ഡ​യ​ലോ​ഗ്.

2016ല്‍ ​അ​താ​യ​ത് പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ല്പ​ന ജീ​വി​ത​ത്തി​ന്‍റെ അ​ര​ങ്ങൊ​ഴി​ഞ്ഞു​വെ​ങ്കി​ലും സി​നി​മ​യി​ലൂ​ടെ, പ​ഴ​യ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ക​ല്പ​ന മ​ല​യാ​ളി​യെ ചി​രി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.ഈ ​ഹാ​സ്യ​ത്തെ കു​റി​ച്ച് ഒ​രി​ക്ക​ല്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ത് ത​ന്‍റെ അ​മ്മി​ണി​യി​ല്‍ നി​ന്നും കി​ട്ടി​യ​താ​ണ് എ​ന്ന് ക​ല്പ​ന പ​റ​ഞ്ഞു.അ​മ്മി​ണി ആ​രാ​ണെ​ന്ന് അ​ല്ലേ ? സ്വ​ന്തം അ​മ്മ​യും പ​ഴ​യ​കാ​ല നാ​ട​ക ന​ടി​യു​മാ​യ വി​ജ​യ​ല​ക്ഷ്മി ത​ന്നെ. ക​ല്പ​ന പ​റ​ഞ്ഞ​ത് വീ​ണ്ടും കേ​ൾ​ക്കാം… “അ​മ്മി​ണി​ക്കു സ്വ​ന്തം അ​ച്ഛ​ൻ വ​ഴി​യാ​ണ് (എ​ന്‍റെ അ​പ്പൂ​പ്പ​ൻ) ന​ര്‍​മം കി​ട്ടി​യ​ത്.

അ​തു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ പൈ​തൃ​ക സ്വ​ത്താ​ണ് ഈ ​ചി​രി​പ്പി​ക്ക​ല്‍. എ​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ലെ പേ​രാ​ണ് അ​മ്മി​ണി. അ​ച്ഛ​ന്‍ അ​മ്മി​ണി… എ​ന്നു നീ​ട്ടി വി​ളി​ക്കു​ന്ന​ത് കേ​ട്ട് മ​ക്ക​ളെ​ല്ലാ​വ​രും അ​ങ്ങ​നെ​ത​ന്നെ വി​ളി​ച്ചു തു​ട​ങ്ങി. മു​തി​ര്‍​ന്ന​പ്പോ​ള്‍ ക​ല​ച്ചേ​ച്ചി​യും (ക​ലാ​ര​ഞ്ജി​നി) പൊ​ടി​മോ​ളും (ഉ​ര്‍​വ​ശി) അ​മ്മ എ​ന്നാ​ക്കി. എ​ന്നാ​ല്‍, ഞാ​നും അ​നി​യ​ന്‍ ക​മ​ലും അ​മ്മി​ണി വി​ളി തു​ട​ര്‍​ന്നു. അ​മ്മ എ​ന്നു മാ​റ്റി വി​ളി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ എ​ന്തോ ഒ​രു അ​ക​ല്‍​ച്ച. വേ​റെ ആ​രെ​യോ വി​ളി​ക്കു​ന്ന​ത് പോ​ലെ’. ഇ​താ​യി​രു​ന്നു ക​ല്പ​ന​യു​ടെ ഒ​രു രീ​തി !

ന​ര്‍​മ​വും കു​റു​മ്പും ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞ​താ​ണെ​ങ്കി​ലും ഒ​രു ഹാ​സ്യ ന​ടി​യാ​കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​ട്ടേ​യി​ല്ല എ​ന്നു ക​ല്പ​ന പ​റ​ഞ്ഞ​ത് ഓ​ര്‍​മി​ക്കു​ന്നു. കാ​ര​ണം കോ​മ​ഡി അ​ഭി​ന​യം ത​രം​താ​ണ അ​ഭി​ന​യ രീ​തി​യാ​യി പ​ല​രും അ​ക്കാ​ല​ത്ത് ക​രു​തി​യി​രു​ന്നു. അ​ന്നു സി​നി​മ​യി​ലെ​ത്തു​ന്ന ഏ​തൊ​രു ന​ടി​യും ആ​ഗ്ര​ഹി​ച്ച​തു പോ​ലെ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും നാ​യി​ക ആ​ക​ണ​മെ​ന്നും മ​രം​ചു​റ്റി പ്രേ​മ​ഗാ​നം പാ​ട​ണ​മെ​ന്നും ത​ന്നെ​യാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. പി​ന്നെ എ​ങ്ങ​നെ​യോ കോ​മ​ഡി ആ​ര്‍​ട്ടി​സ്റ്റാ​യി. മ​ല​യാ​ളി​യെ ചി​രി​പ്പി​ക്കാ​ന്‍ കാ​ലം. ഒ​രു​പ​ക്ഷേ നി​യോ​ഗി​ച്ച​താ​കാം..!

  • എ​സ്. മ​ഞ്ജു​ളാ​ദേ​വി

Related posts

Leave a Comment