മ​രി​ക്കാ​ത്ത സ്നേ​ഹം..! എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും മ​രി​ച്ചു​പോ​യ ഭാ​ര്യ​ക്കു​വേ​ണ്ടി എ​ന്നും പൂ​ക്ക​ൾ വാ​ങ്ങി ഭ​ർ​ത്താ​വ്; ഓ​ട്ടോ അ​ല​ങ്ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

വേ​ർ​പി​രി​ഞ്ഞു​പോ​യ പ്രി​യ​ത​മ​യോ​ടു​ള്ള സ്നേ​ഹ​വും ഓ​ർ​മ്മ​ക​ളും നെ​ഞ്ചി​ലേ​റ്റി ജീ​വി​ക്കു​ന്ന ഒ​രു വ​യോ​ധി​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഭാ​ര്യ മ​രി​ച്ച് എ​ട്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും, ദി​നം​പ്ര​തി അ​വ​ൾ​ക്കാ​യി പൂ​ക്ക​ൾ വാ​ങ്ങു​ക​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​വ​ളു​ടെ ചി​ത്ര​ത്തി​ൽ ചാ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​വൃ​ദ്ധ​ന്‍റെ ജീ​വി​ത​ച​ര്യ.

സൂ​ര​ജ് എ​സ്. കു​റു​പ്പ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര​ണ​യ​ത്തി​ന്റെ ഈ ​അ​പൂ​ർ​വ്വ നി​മി​ഷ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്ത് ഭം​ഗി​യാ​യി അ​ല​ങ്ക​രി​ച്ചു വെ​ച്ചി​രി​ക്കു​ന്ന പൂ​ക്ക​ൾ ക​ണ്ട് കൗ​തു​കം തോ​ന്നി ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ ത​ന്റെ ഭാ​ര്യ​യു​ടെ ചി​ത്രം കാ​ണി​ച്ചു​ത​ന്ന​ത്. എ​ട്ട് വ​ർ​ഷം മു​ൻ​പാ​ണ് ത​നി​ക്ക് അ​വ​ളെ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം മ​ന്ദ​ഹാ​സ​ത്തോ​ടെ ഓ​ർ​ത്തെ​ടു​ത്തു.

മ​ക​നും മ​ക​ളും ആ​റ് പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വ​ലി​യൊ​രു കു​ടും​ബം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കാ​ൻ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, വീ​ട്ടി​ലി​രു​ന്നാ​ൽ പ​ഴ​യ ഓ​ർ​മ്മ​ക​ൾ മ​ന​സ്സി​നെ അ​ല​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ന്നും ഓ​ട്ടോ​യു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തും, എ​ന്നും ഭാ​ര്യ​യ്ക്കാ​യി പൂ​ക്ക​ൾ വാ​ങ്ങി ഓ​ട്ടോ​യി​ൽ വെ​യ്ക്കു​ന്ന​തും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​നി​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തെ​ന്ന് ഈ ​വൃ​ദ്ധ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ട്ടോ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷം പൂ​ക്ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന​ത് ഈ ​മു​ത്ത​ശ്ശ​ന്റെ ദി​വ​സേ​ന​യു​ള്ള പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മ​ര​ണ​ത്തി​നു​മ​പ്പു​റം വ​ള​രു​ന്ന പ​വി​ത്ര​മാ​യ പ്ര​ണ​യ​ത്തി​ന്റെ ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​കാ​രി​ക​മാ​യ ക​മന്‍റുകൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

 

 

 

Related posts

Leave a Comment