ഇ​ട​തു​പ​ക്ഷം അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​പ്പോ​ഴെ​ല്ലാം എ​ക്‌​സൈ​സി​ൽ അ​ടി​മു​ടി അ​ഴി​മ​തി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ല​ക്കാ​ട്: മാ​ർ​ക്‌​സി​സ്റ്റ് പാ​ർ​ട്ടി എ​ക്‌​സൈ​സ് വ​കു​പ്പ് ഭ​രി​ക്കു​മ്പോ​ഴെ​ല്ലാം അ​വ​ർ​ക്ക​തു അ​ഴി​മ​തി​യു​ടെ സ്രോ​ത​സാ​യി​രു​ന്നു​വെ​ന്ന് മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

ബെ​വ്‌​കോ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ – ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബെ​വ്‌​കോ ആ​പ്പി​ന്‍റെ അ​ഴി​മ​തി​യി​ലാ​ണ് ആ​ദ്യം തു​ട​ങ്ങി​യ​ത്.

യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്നാ​ണ് അ​തു ന​ട​പ്പാ​ക്കാ​തെ പോ​യ​ത്. ഒ​ന്നാം പി​ണ​റാ​യി​സ​ർ​ക്കാ​ർ ര​ണ്ടു ഡി​സ്റ്റി​ല​റി​യും അ​ഞ്ച് ബ്രൂ​വ​റി​യും തു​ട​ങ്ങാ​നാ​ണ് പി​ന്നീ​ട് നീ​ക്കം​ന​ട​ത്തി​യ​ത്. അ​തും പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പി​ണ​റാ​യി​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് എ​ല​പ്പു​ള്ളി​യി​ൽ മ​ദ്യ കു​ത്ത​ക ക​മ്പ​നി​യാ​യ ഒ​യാ​സീ​സി​നു അ​നു​മ​തി ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് ഉ​ൾ​പ്പെ​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യേ​നെ തു​ട​ർ​ന്ന് അ​തും ഇ​പ്പോ​ൾ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ഗോ​ള കു​ത്ത​ക​യാ​യ മ​ദ്യ​ക്ക​മ്പ​നി​യെ പാ​ല​ക്കാ​ട്ട് ഒ​രു കാ​ര​ണ​വ​ശാ​ലും കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​നു വ​ൻ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​കൊ​ടു​ക്കു​ന്ന ബെ​വ്‌​കോ​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​വും കോ​ർ​പ​റേ​ഷ​ന്‍റെ സ​മീ​പ​ന​വു​മാ​ണ് ജീ​വ​ന​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജേ​ക്ക​ബ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. സ​ജീ​വ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​പ്പാ​ളൂ​ർ ശ​ശി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, സ​ബീ​ഷ് കു​ന്ന​ങ്ങോ​ത്ത്, എ​സ്. സൂ​ര്യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment