എ​ൽ​ഡി​എ​ഫ് എ​ന്ന മു​ങ്ങു​ന്ന ക​പ്പ​ലി​ൽ നാ​ണം​കെ​ട്ട് അ​ള്ളി​പ്പി​ടി​ച്ചി​രു​ന്ന് അ​പ​മൃ​ത്യു വ​രി​ക്ക​ണോ: കോൺഗ്രസ് വിട്ടവർക്ക് തിരിച്ചുവരാനുള്ള സുവർണാവസരം: ചെറിയാൻ ഫിലിപ്പ്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ​ല കാ​ര​ണ​ത്താ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട​വ​ർ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. എ​ൽ​ഡി​എ​ഫ് എ​ന്ന മു​ങ്ങു​ന്ന ക​പ്പ​ലി​ൽ നാ​ണം​കെ​ട്ട് അ​ള്ളി​പ്പി​ടി​ച്ചി​രു​ന്ന് അ​പ​മൃ​ത്യു വ​രി​ക്ക​ണ​മോ​യെ​ന്ന് ഇ​വ​ർ ഗാ​ഢ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സി​ൽ ഉ​ട​ൻ സ്ഥാ​ന​മാ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കി​ല്ലെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​വു​ക​യും പാ​ർ​ട്ടി കൂ​റു​തെ​ളി​യി​ക്കു​ക​യും ചെ​യ്താ​ൽ ഭാ​വി​യി​ൽ ഇ​വ​ർ​ക്കെ​ല്ലാം അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

സി​പി​എം പു​റ​മ്പോ​ക്കി​ൽ അ​പ​മാ​നം സ​ഹി​ച്ചു ക​ഴി​യു​ന്ന, കോ​ൺ​ഗ്ര​സി​ൽ ദീ​ർ​ഘ​കാ​ല പാ​ര​മ്പ​ര്യ​വും വേ​രു​ക​ളും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളും ഉ​ള്ള​വ​ർ മ​രി​ക്കു​മ്പോ​ൾ ചു​വ​ന്ന പ​താ​ക​യാ​ണോ ത്രി​വ​ർ​ണ പ​താ​ക​യാ​ണോ പു​ത​യ്ക്കേ​ണ്ട​തെ​ന്നു കൂ​ടി ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

Related posts

Leave a Comment