എല്‍ഇഡി നക്ഷത്രങ്ങളാണ് താരങ്ങള്‍… പുലിമുരുകനും,ജോപ്പനും,ഒപ്പവും സൂപ്പര്‍ താരങ്ങളും; നോട്ടുമാന്ദ്യം ക്രിസ്മസ് വിപണിയെയും ബാധിച്ചെന്ന് വ്യാരികള്‍

ktm-starsമാന്നാര്‍: ക്രിസ്മസ് വിപണി ഒരോ വര്‍ഷം കഴിയും തോറും വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ്. ക്രിസ്തുമസിന്റെ വരവറിയിച്ച് ഭവനങ്ങളില്‍ തൂക്കുന്ന നക്ഷത്രങ്ങളില്‍ തന്നെ ഒരോ വര്‍ഷവും വ്യത്യസ്തമാണ്. ക്രിസ്മസ് കാലത്ത് സജീവമായി നില്‍ക്കുന്ന സിനിമകളുടെ പേരിലുള്ള നക്ഷത്രങ്ങള്‍ ഒരോ വര്‍ഷവും വിപണിയിലിറങ്ങാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെ നക്ഷത്രങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രൂപ ഭംഗി വരുത്തിയാണ് പുതിയ പേരുകളില്‍ പുറത്തിറക്കുന്നത്. ഇത്തവണ പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് ഇട്ടിരിക്കുന്ന പേരുകളും സിനിമകളുടേതാണ്.

ഇപ്പോള്‍ സൂപ്പര്‍ഹിറ്റായ പുലിമുരുകന്‍, ജോപ്പന്‍, ഒപ്പം എന്നൂ സിനിമകളുടെ പേരിലാണ് നക്ഷത്രങ്ങള്‍ വിപണയില്‍ ഉള്ളത്. എന്നാല്‍ മുന്‍ വര്‍ഷത്തെ പോലെ വിപണയില്‍ നിന്ന് പേപ്പര്‍ നക്ഷത്രങ്ങള്‍ വേണ്ടത്ര വിറ്റഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നോട്ട് പിന്‍വലിക്കലില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം ശരിക്കും നക്ഷത്ര വിപണിയെ ബാധിച്ചിട്ടുണ്ട്. ആയതിനാല്‍തന്നെ ഭൂരിപക്ഷം വീട്ടുകാരും മുന്‍ വര്‍ഷങ്ങളില്‍ സൂക്ഷിച്ച് വച്ചിരുന്ന പേപ്പര്‍ നക്ഷത്രങ്ങള്‍ തന്നെയാണ് തൂക്കുന്നത്. ഇതിനോടൊപ്പം പുതിയത് എന്ന തലത്തിലാണ് എല്‍ഇഡി സ്റ്റാറുകള്‍ വാങ്ങുന്നത്.

പേപ്പര്‍ സ്റ്റാറുകള്‍ക്ക് വിപണി നഷ്ടപ്പെട്ടു തുടങ്ങിയതോടെ എല്‍ഇഡി സ്റ്റാറുകള്‍ക്കും കച്ചവടക്കാര്‍ പേരിട്ട് തുടങ്ങി. മുമ്പ് പേപ്പര്‍ സ്റ്റാറുകള്‍ക്ക് സിനിമാ പേര് നല്‍കിയത് പോലെ തന്നെ എല്‍ഇഡി സ്റ്റാറുകള്‍ക്കും സിനിമാ പേരുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. പേപ്പര്‍ സ്റ്റാറുകളില്‍ പുലിമുരുകനും, ഒപ്പവും ജോപ്പനും ഒക്കെ വിറ്റുപോകുവാന്‍ പ്രയാസമായിരുന്നെങ്കില്‍ ഇതേ പേരുകളുള്ള എല്‍ഇഡി സ്റ്റാറുകള്‍ വിറ്റു പോകുന്നുണ്ട്. ചൈനീസ് നിര്‍മിതമായ ഇത്തരം സ്റ്റാറുകള്‍ക്ക് പേരും വിലയും നിശ്ചയിക്കുന്നത് നാട്ടുകാരായ വ്യാപാരികളാണ്. നൂറ് മുതല്‍ ആയിരം രൂപാ വരെുയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്.

ബള്‍ബുകളുടെ എണ്ണവും നക്ഷത്രങ്ങളുടെ വലിപ്പവും അനുസരിച്ചാണ് വില. 200, 300 എന്നീ വിലകളിലുള്ള നക്ഷത്രങ്ങളാണ് കൂടുതലായും വിറ്റഴിയുന്നത്. ക്രിസ്മസ് വിപണി ഒരാഴ്ച പിന്നിട്ടിട്ടും നോട്ടുമാന്ദ്യത്താല്‍ വിപണിയിലെ മറ്റ് ഉത്പന്നങ്ങളൊന്നും വിറ്റു തുടങ്ങിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

Related posts