ചെ​റു​പ്പ​ത്തി​ൽ പ​ഠി​പ്പി​സ്റ്റ്; അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു;  ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന

വ​ലു​താ​കു​ന്പോ​ള്‍ ആ​രാ​കും എ​ന്നൊ​ന്നും എ​ന്നോ​ട് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ ഭ​യ​ങ്ക​ര പ​ഠി​പ്പി​സ്റ്റാ​യി​രു​ന്നു. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ ആ​കു​മെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​രൊ​ക്കെ ക​രു​തി​യി​രു​ന്ന​ത്.

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നെ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി ഇ​നി ഈ ​കു​ട്ടി​യെ അ​ധി​കം പ​ഠി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്ന്.

പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന് ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​യു​മാ​യി​രു​ന്നു. പൈ​ല​റ്റ് ആ​വ​ണ​മെ​ങ്കി​ല്‍ ന​ല്ല എ​ക്സ്പെ​ന്‍​സീ​വ് ആ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പൈ​ല​റ്റ്സ് ജോ​ലി ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ നി​ല്‍​ക്കു​ന്നു എ​ന്ന ഒ​രു വാ​ര്‍​ത്ത​യും അ​ച്ഛ​ന്‍ എ​ന്‍റെ മു​ന്പി​ല്‍ കൊ​ണ്ടു​വ​ന്നു വ​ച്ചു.

അ​തോ​ടു​കൂ​ടി ആ ​ആ​ഗ്ര​ഹം വേ​ണ്ടെ​ന്ന് വ​ച്ചു. അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു. മൂ​ന്നു വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍നി​ന്ന് മോ​ണോ ആ​ക്‌​ട് ഒ​ക്കെ ആ​യി​രു​ന്നു.

അ​മ്മ ഇ​ത് ക​ണ്ടി​ട്ട് ക​ണ്ണാ​ടി​ക്കു മു​ന്നി​ല്‍ ക​ര്‍​ട്ട​ന്‍ ഇ​ട്ടു. എ​നി​ക്ക് എ​ന്നെ സ്‌​ക്രീ​നി​ല്‍ കാ​ണാ​നൊ​ന്നും ഇ​ഷ്ട​മി​ല്ല. -ലെ​ന

Related posts

Leave a Comment