ക​ര​യു​ന്ന കു​ഞ്ഞി​നെ​യും കൊ​ണ്ട് ഇ​നി ധൈ​ര്യ​മാ​യി സി​നി​മ തീ​യ​റ്റ​റി​ല്‍ പോ​കാം ! പ്ര​ത്യേ​ക സം​വി​ധാ​ന​വു​മാ​യി കെ​എ​സ്എ​ഫ്ഡി​സി…

ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ തീ​യ​റ്റ​റി​ല്‍ സി​നി​മാ​സ്വാ​ദ​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​രം അ​മ്മ​മാ​രും അ​ച്ഛ​ന്മാ​രും തി​യേ​റ്റ​റു​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യു​മാ​ണ്.

പ​ല​പ്പോ​ഴും കു​ഞ്ഞു​മാ​യി അ​ച്ഛ​നോ അ​മ്മ​യോ തി​യേ​റ്റ​റി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്ത് പോ​കു​ന്ന​തി​ലാ​കും ഇ​ത് അ​വ​സാ​നി​ക്കു​ക.

കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും.

പ്രേ​ക്ഷ​ക​രു​ടെ ആ​സ്വാ​ദ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ഈ ​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള സ്റ്റേ​റ്റ് ഫി​ലി ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍​പ​റേ​ഷ​ന്‍ (KSFDC).

തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യേ​റ്റ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ‘ക്രൈ​യി​ങ് റൂം’ ​എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക മു​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ കാ​ണു​ന്ന​തി​നി​ടെ കു​ഞ്ഞു​ങ്ങ​ള്‍ ക​ര​ഞ്ഞാ​ല്‍ തി​യേ​റ്റ​ര്‍ വി​ടു​ന്ന​തി​ന് പ​ക​രം ഇ​നി മു​ത​ല്‍ ഈ ​മു​റി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ലാ​ണ് ക്രൈ​യി​ങ്‌​റൂ​മി​ന്റെ നി​ര്‍​മാ​ണം. തൊ​ട്ടി​ലും ഡ​യ​പ്പ​ര്‍ മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

കു​ഞ്ഞു​മാ​യി ക്രൈ​യിം​ഗ് റൂ​മി​ലി​രു​ന്ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ സി​നി​മ കാ​ണാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ഞ്ഞി​നെ പ​രി​പാ​ലി​ച്ചു​കൊ​ണ്ടു ത​ന്നെ സി​നി​മ ആ​സ്വ​ദി​ക്കാ​നു​ള​ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യ​ത്. ഗ്ലാ​സ് കൊ​ണ്ട് ക​വ​ര്‍ ചെ​യ്ത ഭാ​ഗ​ത്തി​ലൂ​ടെ സി​നി​മ വ്യ​ക്ത​മാ​യി കാ​ണു​ക​യും ചെ​യ്യാം. വി​ശാ​ല​മാ​യ മു​റി ആ​യ​തി​നാ​ല്‍ കു​ട്ടി​ക്കും അ​സ്വ​സ്ഥ​ത തോ​ന്നി​ല്ല.

സി​നി​മാ മ​ന്ത്രി വി ​എ​ന്‍ വാ​സ​വ​ന്‍ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ…

കു​ഞ്ഞു​ങ്ങ​ളു​മാ​യി തീ​യ​റ്റ​റി​ല്‍ എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് സി​നി​മ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് വ​ള​രെ അ​പൂ​ര്‍​വ​മാ​ണ് തി​യ​റ്റ​റ​യി​ലെ ഇ​രു​ട്ടും ശ​ബ്ദ​വും വെ​ളി​ച്ച​വു​മാ​യി പൊ​രു​ത്ത​പ​ടാ​തെ കു​ട്ടി​ക​ള്‍ അ​സ്വ​സ്ഥ​രാ​വു​ക​യും തി​യ​റ്റ​ര്‍ വി​ട്ടു പു​റ​ത്തു​വ​രേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ട്.

സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കു​ഞ്ഞു ക​ര​ഞ്ഞാ​ല്‍ ഇ​നി തീ​യ​റ്റ​ര്‍ വി​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​യ​റ്റ​റു​ക​ള്‍ വ​നി​താ ശി​ശു സൗ​ഹാ​ര്‍​ദ്ദ തീ​യ​റ്റ​റു​ക​ളാ​യി മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ​എ​സ്എ​ഫ്ഡി​സി തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യ​റ്റ​ര്‍ കോം​പ്ല​ക്സി​ല്‍ ക്രൈ​റൂം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്എ​ഫ്ഡി​സി ക്രൈ​റൂ​മു​ക​ള്‍ കൂ​ടു​ത​ല്‍ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ്. ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ല്‍ നി​ര്‍​മ്മി​ച്ച ക്രൈ​റൂ​മി​ല്‍, തൊ​ട്ടി​ലും ഡ​യ​പ്പ​ര്‍ മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

കൂ​ടാ​തെ കു​ഞ്ഞു​മാ​യി ക്രൈ​റൂ​മി​ലി​രു​ന്ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ സി​നി​മ കാ​ണാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച കെ​എ​സ്എ​ഫ്ഡി​സി​ഇ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്നു.

സി​നി​മാ തി​യേ​റ്റ​റി​ലെ തി​ര​ക്കും ശ​ബ്ദ​വു​മാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​മാ​കു​ന്ന​ത്. ഇ​വ​രു​ടെ ക​ര​ച്ചി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന മ​റ്റു​ള​ള​വ​ര്‍​ക്കും പ​ല​പ്പോ​ഴും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കും.

അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സി​നി​മാ തി​യേ​റ്റ​റി​ല്‍ എ​ത്താ​ന്‍ വ​ലി​യൊ​രു ശ​ത​മാ​നം ആ​ള്‍​ക്കാ​രും മ​ടി​ക്കു​ന്ന​ത്.

Related posts

Leave a Comment