യുവതിയുടെ കഴുത്തില്‍ കടിക്കാന്‍ പുലി എടുത്തു ചാടി ! കമ്പിളി വസ്ത്രവും മഫ്‌ളറും പുലിയുടെ ലക്ഷ്യം തെറ്റിച്ചു; 35കാരി രക്ഷപ്പെട്ടതിങ്ങനെ…

പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കട്ടികൂടിയ കമ്പിളിപുതപ്പും മഫ്‌ളറും ധരിച്ചിരുന്നതാണ് യുവതിയെ തുണച്ചത്.

ബീഡ് ജില്ലയില്‍ സമീപകാലത്തായി പുലിയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്. ഇന്ദു എന്ന യുവതിയാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് പുലി ആക്രമിച്ചത്. പിന്നില്‍ നിന്ന് ആക്രമിച്ച പുലി യുവതിയുടെ കഴുത്ത് ലക്ഷ്യമാക്കി ചാടുകയായിരുന്നു. എന്നാല്‍ കട്ടികൂടിയ കമ്പിളി വസ്ത്രവും കഴുത്തില്‍ ചുറ്റിയ മഫ്‌ളറും കാരണം പുലിക്ക് കഴുത്തില്‍ പിടിത്തം കിട്ടിയില്ല.

പുലിയെ തട്ടിമാറ്റിയ യുവതി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. യുവതിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിക്കൂടിയതോടെ, പുലി പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പുലിയുടെ ആക്രമണത്തില്‍ പേടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment