ജനപ്രതിനിധികളുടെ പരിചയസന്പത്ത് ഉപയോഗിക്കണമെന്ന് കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ

ചാ​ല​ക്കു​ടി: പ​രി​ച​യ സ​ന്പ​ന്ന​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ മാ​റ്റി​നി​ർ​ത്താ​തെ പ​രി​ച​യ​സ​ന്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ൻ മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​കെ. ച​ന്ദ്ര​സേ​ന​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര ക​സേ​ര​യി​ൽ ശാ​ശ്വ​ത​മാ​യി ഇ​രി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് അ​വ​ന​വ​ന് ത​ന്നെ വി​ന​യാ​കു​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു. കെ.​കെ. ച​ന്ദ്ര​സേ​ന​ൻ പൊ​തു​ന​ന്മ​മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു​വെ​ന്നും കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​പി പി.​സി. ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. മു​ൻ എം​പി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ എം​എ​ൽ​എ എ.​കെ. ച​ന്ദ്ര​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സ​ച്ചി​താ​ന​ന്ദ സ്വാ​മി​ക​ൾ, ഫാ. ​ജോ​സ് പാ​ലാ​ട്ടി, ബാ​ഖ​ഫി ഹു​സൈ​ൻ ഹ​സ​നി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ൻ, കൗ​ൺ​സി​ൽ പി.​എം. ശ്രീ​ധ​ര​ൻ, പി.​എ​ൻ. കൃ​ഷ്ണ​ൻ​നാ​യ​ർ, പി.​കെ. സി​ദ്ദി​ഖ്, സി. ​മ​ധു​സൂ​ത​ന​ൻ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ് പൈ​നാ​ട​ത്ത്, അ​ഡ്വ. സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, യു.​വി. തോ​മ​സ്, എം.​എ​ൻ. ശ​ശി​ധ​ര​ൻ, മേ​രി ന​ള​ൻ, ആ​ലീ​സ് ഷി​ബു, ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഗീ​ത സാ​ബു, എം.​പി. ഭാ​സ്ക​ര​ൻ, ബി​ന്ദു ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​വീ​ന​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ സ്വാ​ഗ​ത​വും സി.​കെ. പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts