ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

aതൃ​ശൂ​ർ: ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് മി​ഷ​ൻ സം​ഗ​മ​ങ്ങ​ൾ ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ശ്നം ജ​ന​കീ​യ​മാ​കു​ന്പോ​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ജ​ന​നന്മയ്ക്കൊ​പ്പം നി​ല്ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ​മോ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ ഇ​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നാ​യി കു​ടും​ബ​ശ്രീ​യും വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ചേ​ർ​ന്നു തൊ​ഴി​ൽപ​രി​ശീ​ല​നം കൂ​ടി ന​ൽ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ, യു.​ആ​ർ. പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. വി​ന​യ​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ബീ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment