രണ്ടു തവണ ’ജനിച്ച‘ ശിശു വിസ്മയമായി; ഗര്‍ഭാവസ്ഥയിലായ കുഞ്ഞിന് ട്യൂമര്‍ ; ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്ത് ട്യൂമര്‍ നീക്കം ചെയ്തശേഷം വീണ്ടും ഗര്‍ഭപ്രാത്രത്തില്‍ നിക്ഷേപിച്ചു;പത്താം മാസത്തില്‍ വീണ്ടും ജനനം

fb-baby

ഹൂസ്റ്റണ്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തെടുത്ത് ട്യൂമര്‍ ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച ശിശുവിനെ വളര്‍ച്ചയെത്തിയ ശേഷം സിസേറിയന്‍ ശസ്ത്രക്രിയ നടത്തി രണ്ടാംവട്ടം പുറത്തെടുത്തു.യുഎസിലെ ടെക്‌സസിലെ കുട്ടികളുടെ ആശുപത്രിയില്‍ പിറന്ന ലിന്‍ലീ ഹോപ്പെന്ന പെണ്‍കുഞ്ഞാണ് വൈദ്യശാസ്ത്രത്തിനു വിസ്മയമായതെന്നു ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

ഗര്‍ഭിണിയായി നാലാംമാസത്തിലാണ് മാര്‍ഗരറ്റ് ഹാക്കിന്‍സ് ബീമറോട് ഗര്‍ഭസ്ഥ ശിശുവിനു അര്‍ബുദമുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.നട്ടെല്ലിലെ ഈ ട്യൂമര്‍ (അര്‍ബുദ മുഴ)ഓപ്പറേഷനിലൂടെ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അതിനായി ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ട്യൂമര്‍ നീക്കം ചെയ്യാനുള്ള ഓപ്പറേഷന്20 മിനിറ്റ് വേണ്ടിവന്നു. ഈ സമയമത്രയും ശിശു അമ്മയുടെ ഉദരത്തിനു വെളിയിലായിരുന്നു.

ട്യൂമര്‍ നീക്കിയശേഷം ശിശുവിനെ വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഉദരത്തിലുണ്ടാക്കിയ മുറിവു തുന്നിക്കെട്ടി. പിന്നീട് പൂര്‍ണവളര്‍ച്ചയെത്തിയ ശിശുവിനെ ഇക്കഴിഞ്ഞ ജൂണ്‍ ആറിനു സിസേറിയന്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടിക്ക് നല്ല ആരോഗ്യമുണ്ട്.

ട്യൂമറിനു ശിശുവിന്റെ ഒപ്പം ഭാരമുണ്ടായിരുന്നുവെന്നും അതു നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ ശിശു മരണപ്പെടുമായിരുന്നെന്നും ശസ്ത്രക്രിയ നടത്തിയ ടീമിലെ അംഗമായ ഡോക്ടര്‍ ഡാരല്‍ കാസ് പറഞ്ഞു.

Related posts