കാറിന് നേരെ സിംഹങ്ങളുടെ ആക്രമണം! ഡ്രൈവറുടെ പിഴവെന്ന് അധികൃതര്‍; വീഡിയോ കാണാം

800x480_IMAGE63315390ബംഗളൂരുവിലെ ബന്നാര്‍ഘട്ട നാഷണല്‍പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു. കാറിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കില്ല. ഇത് രണ്ടാം തവണയാണ് പാര്‍ക്കിലെത്തുന്നവരര്‍ക്കായി സജ്ജമാക്കിയിരിക്കുന്ന ഇതേ കാറിന് നേരെ സിംഹങ്ങളുടെ ആക്രമണമുണ്ടാവുന്നത്. കാറിന് പിന്നാലെ വന്ന സഫാരി ബസ് ഡ്രൈവര്‍ ആക്രമണത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഒരു സിംഹം ഇന്നോവയ്ക്ക് കുറുകെ വന്നപ്പോള്‍ മറ്റൊന്ന് വാഹനത്തിന്റെ മുകളില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. െ്രെഡവര്‍ നിര്‍ത്താന്‍ ശ്രമിക്കാതെ വണ്ടിയോടിച്ച് മുന്നോട്ട് പോയപ്പോളാണ് സിംഹങ്ങള്‍ പിന്തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 28നോ 29നോ ആണ് സംഭവം നടന്നതെന്നും ഇത് പൂര്‍ണമായും െ്രെഡവറുടെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റാണെന്നും പാര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. െ്രെഡവറെ സഫാരി ചുമതലയില്‍ നിന്നൊഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ചാരികളെ കയറ്റുന്ന ബസുകളുടെ ജനലുകളില്‍ ഇരുമ്പ് വലകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ പോലുള്ള ചെറു വാഹനങ്ങളില്‍ ഇത്തരം വലകള്‍ സ്ഥാപിക്കാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ സിംഹങ്ങള്‍ ആക്രമിച്ച കാറിന്റെ വശങ്ങളിലെ ജനലുകളില്‍ ഇരുമ്പ് വലകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പിന്‍ഭാഗത്തെ ഗ്ലാസില്‍ ഇത് ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല.

ചെറു വാഹനങ്ങളെ സഫാരിക്ക് ചുമതലപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് മൃഗങ്ങളുടേയും വിനോദസഞ്ചാരികളുടേയും സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 സിംഹങ്ങളാണ് ബെംഗളൂരുവിലെ പാര്‍ക്കിലുള്ളത്. ഇവയെ നാലും അഞ്ചും വീതമുള്ള സംഘങ്ങളാക്കിയാണ് തുറന്നുവിട്ടിരിക്കുന്നത്‌.

https://youtu.be/-2venMjzJHM

Related posts