സാക്ഷിയായി സിസിടിവി കാമറ..! കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നെ  ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്ത  പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ ആ​ണ് ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലി​സ് ആ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ക്ക​റ്റ​ടി​ക്കാ​ര​നാ​യ ഇ​യാ​ളെ മു​മ്പും റെ​യി​ൽ​പോ​ലി​സ് പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ സ്ഥി​ര​മാ​യി ട്രെ​യി​നു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ത​മ്പാ​നൂ​രി​ലെ കെ​എ​സ്ആ​ര്‍​ടി​സി സെ​ന്‍​ട്ര​ല്‍ സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ സ​മീ​പി​ച്ച​യാ​ൾ ലോ​ട്ട​റി​ക​ള്‍ നോ​ക്കാ​നെ​ന്ന മ​ട്ടി​ല്‍ വാ​ങ്ങി​യ ശേ​ഷം ആ​രും കാ​ണു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തി മു​ങ്ങു​ക​യാ​യി​രു​ന്നു. 23 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

പൊ​ലീ​സ് മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സെ​ന്‍​ട്ര​ല്‍ സ്റ്റാ​ന്‍​ഡി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മോ​ഷ​ണം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്ത് വി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

Related posts